ചൂടൻ സിനിമാ ചർച്ചകൾക്കിടയിൽ ഒരു നാരങ്ങവെള്ളം അങ്ങ് കാച്ചിയാലോ

ഐഎഫ്എഫ്‌കെ തുടങ്ങിയാൽ തിയറ്റർ പരിസരം ചൂടേറിയ ചർച്ചകൾക്കും വിശകലനങ്ങളും വഴിമാറുക പതിവ് കാഴ്ചയാണ്. ചൂടേറിയ കാലാവസ്ഥയാണെങ്കിലും സിനിമ ആസ്വാദകർക്ക് ചൂടും വെയിലുമൊന്നും ഒരു വിഷയമേ അല്ല. എങ്കിലും അൽപ്പം തണുപ്പ് പകരാൻ മേള നഗരിയായ ടാഗോർ തിയേറ്ററിൽ ഒരു നൊങ്ക് കടയുണ്ട്. 

Last Updated : Mar 18, 2022, 05:45 PM IST
  • അൽപ്പം തണുപ്പ് പകരാൻ മേള നഗരിയായ ടാഗോർ തിയേറ്ററിൽ ഒരു നൊങ്ക് കടയുണ്ട്.
  • ദാഹം ശമിപ്പിക്കാനും ഒന്ന് വിശ്രമിക്കാനും ഇവിടം ബെസ്റ്റാണ്.
  • സാധാരണ ഡിസംബറിലെത്തുന്ന മേള ഇക്കൊല്ലം മധ്യവേനലിലേക്ക് മാറുമ്പോൾ കാഴ്ചകളും മാറുന്നുണ്ട്.
ചൂടൻ സിനിമാ ചർച്ചകൾക്കിടയിൽ ഒരു നാരങ്ങവെള്ളം അങ്ങ് കാച്ചിയാലോ

തിരുവനന്തപുരം: ഐഎഫ്എഫ്‌കെ തുടങ്ങിയാൽ തിയറ്റർ പരിസരം ചൂടേറിയ ചർച്ചകൾക്കും വിശകലനങ്ങളും വഴിമാറുക പതിവ് കാഴ്ചയാണ്. ചൂടേറിയ കാലാവസ്ഥയാണെങ്കിലും സിനിമ ആസ്വാദകർക്ക് ചൂടും വെയിലുമൊന്നും ഒരു വിഷയമേ അല്ല. എങ്കിലും അൽപ്പം തണുപ്പ് പകരാൻ മേള നഗരിയായ ടാഗോർ തിയേറ്ററിൽ ഒരു നൊങ്ക് കടയുണ്ട്. 

സിനിമ കാണൽ മാത്രമല്ല ഐഎഫ്എഫ്കെ. സൗഹൃദം പുതുക്കൽ, ഒത്തു ചേരല്‍, സൊറപറച്ചിൽ, ചർച്ച ചെയ്യൽ‌, പാട്ടും കഥകളും എല്ലാമുണ്ട്. ഒപ്പം സിനിമ കണ്ട് കഴിഞ്ഞ് ഇറങ്ങിയാലോ, ചൂടോടെ ചർച്ച ചെയ്യുന്ന കൂട്ടത്തിൽ തണുത്ത മോരും നൊങ്കും നാരങ്ങാവെള്ളവും കാച്ചാം. വലിയ വിലയില്ലാതെ വിലയൊന്നുമില്ല, സിനിമ പ്രേമികൾക്ക് കുടിച്ച് ആസ്വദിച്ച് അവരുടെ ചർച്ചകളിലേക്ക് കടക്കാം. ദാഹം ശമിപ്പിക്കാനും ഒന്ന് വിശ്രമിക്കാനും ഇവിടം ബെസ്റ്റാണ്. കൂട്ടമായി സുഹൃത്തുക്കളോടെ ഒരൽപ്പം സംസാരിച്ചിരിക്കുകയും ചെയ്യാം.  

IFFK

ചലച്ചിത്ര മേളയുടെ പ്രധാന സ്ഥലം തന്നെയാണ് ടാഗോർ തീയേറ്റർ. ഡെലിഗേറ്റ് പാസ്സ് വാങ്ങിക്കുവാനും ഒത്തുകൂടാനും ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാനും ഇവിടേക്ക് തന്നെയാണ് സിനിമാപ്രേമികൾ ഒഴുകിയെത്തുന്നത്. പല തരത്തിലുള്ള കലാപരിപാടികളും ഒത്തുചേരലുകളും സൗഹൃദങ്ങളുമെല്ലാം സംഭവിക്കുന്ന ഈ ആഴ്ചയിൽ അതിനെല്ലാം വഴിയൊരുക്കുന്ന പ്രധാന സ്ഥലം കൂടിയായി ടാഗോർ തിയേറ്റർ മാറാറുണ്ട്. സാധാരണ ഡിസംബറിലെത്തുന്ന മേള ഇക്കൊല്ലം മധ്യവേനലിലേക്ക് മാറുമ്പോൾ കാഴ്ചകളും മാറുന്നുണ്ട്.

Trending News