Kochi : നടനും ജോജു ജോർജും കോൺഗ്രസും തമ്മിലുള്ള പ്രശ്നം (Actor Joju George Congress Clash) ഒത്തുതീർപ്പാക്കാനുള്ള ശ്രമം അട്ടിമറിച്ചത് സംവിധായകൻ ബി.ഉണ്ണികൃഷ്ണനും (B Unnikrishnan) സിപിഎമ്മുമാണ് കോൺഗ്രസ്. ജോജു ജോർജിന്റെ കാറ് (Joju George Car) തകർത്ത സംഭവത്തിൽ കീഴടങ്ങാനെത്തിയ കൊച്ചി മുൻ മേയർ ടോണി ചമ്മിണിയാണ് (Tony Chamminni) ഇക്കാര്യം ആരോപിച്ചത്.
"ബി ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയം എന്താണെന്ന് എല്ലാവർക്കും അറിയാം. സിപിഎമ്മിന് കുഴലൂതുകയാണ് ബി ഉണ്ണികൃഷ്ണൻ" ടോണി ചമ്മിണി പൊലീസിന് കീഴടങ്ങുന്നതിന് മുമ്പുള്ള പ്രകടനത്തിൽ പറഞ്ഞും.
ആർക്കും രാഷ്ട്രീയമാകാം, എന്നാൽ ഒരു പ്രസ്ഥാനത്തിന്റെ ചട്ടുകമായി മാറി മറ്റ് പാർട്ടികളുടെ വിഷയത്തിൽ ഇടപെടുന്നത് ശരിയല്ല എന്ന് മുൻ കൊച്ചി മേയർ കൂട്ടിച്ചേർക്കുകയും ചെയ്തു.
ജോജു ജോർജിന്റെ കാർ തകർത്ത സംഭവത്തിൽ ടോണി ചമ്മിണി ഉൾപ്പെടെയുള്ള ഏഴ് കോൺഗ്രസ് പ്രവർത്തകരാണ് ഇന്ന് മരട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പ്രകടനമായി എത്തിയാണ് കോൺഗ്രസ് പ്രതികളായ കോൺഗ്രസ് പ്രവർത്തകർ ഹാജരായത്. കോൺഗ്രസ് പ്രവർത്തകർ ജോജുവിന്റെ കോലം കത്തിക്കുകയും ചെയ്തു.
ജോജു കോൺഗ്രസിന്റെ സമരമാണ് മനസ്സിലാക്കിയതിന് ശേഷം മനപ്പൂർവം പ്രശ്നം ഉണ്ടാക്കാൻ ഇറങ്ങിയതാണ് കോൺഗ്രസ് ആരോപിക്കുകയും ചെയ്തു. അതേസമയം നേതാക്കൾക്ക് എല്ലാ നിയമപിന്തുണയും പാർട്ടി നൽകുമെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കൊച്ചിയിൽ കോൺഗ്രസ് നടത്തിയ സമരത്തിനിടെയാണ് നടൻ ജോജു ജോർജും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായത്. ഇതിനിടെ ജോജുവിന്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ തകർത്തു. കാറിന്റെ പുറകിലെ ചില്ലാണ് അടിച്ച് തകർത്തത്. ജോജു ജോർജ് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന് കോൺഗ്രസ് ആരോപിച്ചതിനെ തുടർന്ന് നടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ വൈദ്യ പരിശോധനയിൽ ജോജു മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി.
ALSO READ : Joju George New Car| ചില്ല് പൊട്ടിച്ചത് ഒരു കോടി വിലയുള്ള വണ്ടി, ജോജു ഇന്ത്യ ചുറ്റിയ വണ്ടി ലാൻറ് റോവർ ഡിഫൻഡർ
കോൺഗ്രസ് പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജോജു ജോർജിന്റെ വാഹനം തകർത്തതും ഗതാഗത തടസ്സം സൃഷ്ടിച്ചതുമാണ് രണ്ട് കേസുകൾ. റോഡിൽ ഗതാഗത തടസ്സം നേരിട്ടതിനെ തുടർന്നാണ് നടൻ ജോജു ജോർജ് സമരക്കാരോട് വാക്ക് തർക്കത്തിൽ ഏർപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...