തൊഴിൽ വാർത്തകൾ ഒറ്റ നോട്ടത്തിൽ: സി.ഡിറ്റിൽ കരാർ നിയമനം, വിവിധ കൂടി കാഴ്ചകൾ മാറ്റി

സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയില്‍ (സി.ഡിറ്റ്) കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്റ്റ് സ്റ്റാഫിനെ നിയമിക്കുന്നു

Written by - Zee Malayalam News Desk | Last Updated : Jun 10, 2021, 09:35 AM IST
  • ഗസ്റ്റ് അധ്യാപക നിയമന കൂടിക്കാഴ്ചയാണ് മാറ്റിയത്.
  • സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയില്‍ കരാര്‍
  • കാസർകോട് ജില്ലയിൽ എക്‌സൈസ് വകുപ്പിൽ വനിത സിവിൽ എക്‌സൈസ് റാങ്ക് ലിസ്റ്റ്
തൊഴിൽ വാർത്തകൾ ഒറ്റ നോട്ടത്തിൽ: സി.ഡിറ്റിൽ കരാർ നിയമനം, വിവിധ കൂടി കാഴ്ചകൾ മാറ്റി

Trivandrum: സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ, കാസർകോട് കിനാനൂർ-കരിന്തളം ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ അഭിമുഖം മാറ്റി.ജൂൺ 15, 16 തീയ്യതികളിൽ നടത്താനിരുന്ന ബോട്ടണി, സുവോളജി, കെമിസ്ട്രി, ഹിന്ദി, മലയാളം, ഹിസ്റ്ററി, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളിലേക്കുള്ള ഗസ്റ്റ് അധ്യാപക നിയമന കൂടിക്കാഴ്ചയാണ് മാറ്റിയത്. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 8281336261, 9562375444 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

നിയമനം

സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയില്‍ (സി.ഡിറ്റ്) കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്റ്റ് സ്റ്റാഫിനെ നിയമിക്കുന്നു. പി.എച്ച്.പി ഡെവലപ്പര്‍, നേറ്റീവ് റിയാക്റ്റ് ഡെവലപ്പര്‍, യു.ഐ/യു.എക്‌സ് ഡെവലപ്പര്‍, ടെസ്റ്റ് എന്‍ജിനിയര്‍, ടെക്‌നിക്കല്‍ റൈറ്റര്‍, സെര്‍വര്‍ അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികകളിലാണ് ഒഴിവുകളുള്ളത്. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും www.careers.cdit.org സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂണ്‍ 11.

ALSO READ : ഒരു രാജ്യം ഒറ്റ വാക്സിൻ നയം, എല്ലാവർക്കും സൗജന്യ വാക്സിന്‍, ഇനി കേന്ദ്രം നേരിട്ട് വാക്സിൻ വിതരണം കൈകാര്യം ചെയ്യും

റാങ്ക് ലിസ്റ്റ്

കാസർകോട്: ജില്ലയിൽ എക്‌സൈസ് വകുപ്പിൽ വനിത സിവിൽ എക്‌സൈസ് ഓഫീസർ (നേരിട്ടുള്ള നിയമനം/എൻ.സി.എ) – കാറ്റഗറി നമ്പർ 501/2017, 196/2018, 200/2018, 204/2018 – റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. ലിസ്റ്റ് www.keralapsc.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News