Job Opportunities: അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിൽ രജിസ്ട്രാർ, സംഗീത കോളേജിൽ ഗസ്റ്റ് അധ്യാപകർ

റെഗുലർ സർവീസും 8700 രൂപ ഗ്രേഡ് പേയുമുള്ളവർക്കും ജില്ലാ ജഡ്ജി, ഹൈക്കോടതി അഡിഷണൽ രജിസ്ട്രാർ തസ്തികയിലുള്ളവർക്കും അപേക്ഷിക്കാം. 

Written by - Zee Malayalam News Desk | Last Updated : Aug 14, 2022, 05:32 PM IST
  • സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിൽ പ്രിൻസിപ്പൽ രജിസ്ട്രാർ തസ്തികയിലാണ് ഒഴിവ്
  • സ്വാതി തിരുനാൾ സർക്കാർ കോളേജിലും ഒഴിവുകളുണ്ട്
Job Opportunities: അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിൽ രജിസ്ട്രാർ, സംഗീത കോളേജിൽ ഗസ്റ്റ് അധ്യാപകർ

സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിൽ പ്രിൻസിപ്പൽ രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമ ബിരുദധാരികളും കേന്ദ്ര, സംസ്ഥാന സർക്കാർ, ഹൈക്കോടതി എന്നിവിടങ്ങളിൽ സമാന തസ്തികയിൽ സർവീസിലുള്ളവരുമായവർക്കും കേന്ദ്ര, സംസ്ഥാന സർക്കാർ, ഹൈക്കോടതി എന്നിവിടങ്ങളിൽ മൂന്നു വർഷം റെഗുലർ സർവീസും 8700 രൂപ ഗ്രേഡ് പേയുമുള്ളവർക്കും ജില്ലാ ജഡ്ജി, ഹൈക്കോടതി അഡിഷണൽ രജിസ്ട്രാർ തസ്തികയിലുള്ളവർ തുടങ്ങിയവർക്കും അപേക്ഷിക്കാം. 

56 വയസ് കവയിരുത്. അപേക്ഷകൾ ജോയിന്റ് രജിസ്ട്രാർ, സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ, പ്രിൻസിപ്പൽ ബെഞ്ച്, 61/35, കോപ്പർനിക്കസ് മാർഗ്, ന്യൂഡൽഹി – 110001 എന്ന വിലാസത്തിൽ എംപ്ലോയ്മെന്റ് ന്യൂസിൽ ഇതു സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം ലഭിക്കണം.

Also Read : Drishyam 3: ജോർജ് കുട്ടിയും കുടുംബവും വീണ്ടും വരുന്നു; ദൃശ്യം 3 പ്രഖ്യാപനം ഉടൻ? സോഷ്യൽ മീഡിയയിലെ ചർച്ചയ്ക്ക് പിന്നിൽ

സ്വാതി തിരുനാൾ സർക്കാർ കോളേജിൽ വോക്കൽ വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള, കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 23ന് 10ന് കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം.

വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകർപ്പുകളും ഹാജരാക്കണം.കോളേജിൽ വയലിൻ വിഭാഗത്തിലും രണ്ടു തസ്തികകളിൽ ഒഴിവുണ്ട്.

നിശ്ചിത യോഗ്യതയുള്ള, കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഓഗസ്റ്റ് 25ന് രാവിലെ 10ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News