ശബ്ദ സന്ദേശം സ്വപ്നയുടേതെന്ന് സ്ഥിരീകരിച്ചിട്ടില്ല; ജയിൽ ഡിഐജി അന്വേഷണ റിപ്പോർട്ട് കൈമാറി

ശബ്ദത്തിന് സാമ്യമുണ്ട് എങ്കിലും അത് തന്റേത് ആണെന്ന് ഉറപ്പില്ലയെന്ന മൊഴിയാണ് സ്വപ്ന ഡിഐജിയ്ക്ക് നൽകിയിരിക്കുന്നത്.    

Last Updated : Nov 20, 2020, 10:51 AM IST
  • അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിൽ കഴിഞ്ഞ സമയം മാനസികമായി ഒരുപാട് സംഘർഷം നേരിട്ടിരുന്നുവെന്നും അന്ന് ആരോടൊക്കെ എന്തൊക്കെ പറഞ്ഞുവെന്ന് അറിയില്ല എന്നുമാണ് സ്വപ്ന മൊഴി നൽകിയിരിക്കുന്നത്.
  • എന്നാൽ അട്ടക്കുളങ്ങര ജയിലിൽ എത്തിയ ശേഷം ഇങ്ങനൊരു പരാമർശം നടത്തിയിട്ടില്ലെന്നും സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്.
ശബ്ദ സന്ദേശം സ്വപ്നയുടേതെന്ന് സ്ഥിരീകരിച്ചിട്ടില്ല; ജയിൽ ഡിഐജി അന്വേഷണ റിപ്പോർട്ട് കൈമാറി

തിരുവനന്തപുരം:  സ്വപ്ന സുരേഷിന്റെതെന്ന പേരിൽ പുറത്തിറങ്ങിയ ശബ്ദ സന്ദേശം സ്വപ്നയുടെതാണെന്ന് ഉറപ്പില്ലയെന്നാണ് ജയിൽ ഡിഐജി (Jail DIG) കൈമാറിയ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.  

ശബ്ദത്തിന് സാമ്യമുണ്ട് എങ്കിലും അത് തന്റേത് ആണെന്ന് ഉറപ്പില്ലയെന്ന മൊഴിയാണ് സ്വപ്ന (Swapna Suresh) ഡിഐജിയ്ക്ക് നൽകിയിരിക്കുന്നത്.  മാത്രമല്ല ഈ സന്ദേശം അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും റെക്കോർഡ് ചെയ്തതല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.  ഇതിന്റെ അടിസ്ഥാനം പൊലീസ് ഹൈടെക് സെൽ അന്വേഷിച്ച് കണ്ടെത്തണമെന്നാണ് ജയിൽ വകുപ്പിന്റെ ആവശ്യം.  

Also read: സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം: കേസെടുത്ത് അന്വേഷണം നടത്തണമോ എന്ന കാര്യത്തിൽ തീരുമാനം ഇന്ന് 

അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിൽ കഴിഞ്ഞ സമയം മാനസികമായി ഒരുപാട് സംഘർഷം നേരിട്ടിരുന്നുവെന്നും അന്ന് ആരോടൊക്കെ എന്തൊക്കെ പറഞ്ഞുവെന്ന് അറിയില്ല എന്നുമാണ് സ്വപ്ന (Swapna Suresh) മൊഴി നൽകിയിരിക്കുന്നത്.  എന്നാൽ അട്ടക്കുളങ്ങര ജയിലിൽ എത്തിയ ശേഷം ഇങ്ങനൊരു പരാമർശം നടത്തിയിട്ടില്ലെന്നും സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്.  ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് ജയിൽ ഡിഐജി റിപ്പോർട്ട് നൽകിയിരിക്കുന്നത്.  

ഈ ശബ്ദരേഖ (Voice clip) എവിടെനിന്നും വന്നുവെന്ന അന്വേഷണത്തിലാണ് ജയിൽ വകുപ്പ്.   ശബ്ദരേഖയിൽ നിയമലംഘനം ഇല്ലാത്തതു കൊണ്ട് അന്വേഷണത്തിന് സാധ്യതയില്ലെന്നാണ് പൊലീസ് പറയുന്നതെങ്കിലും ഹൈ ടെക് സെൽ വഴി ശബ്ദ രേഖയുടെ ഉറവിടം കണ്ടെത്തണമെന്നാണ് ജയിൽ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.   

Also read: മോഡൽ Archana യുടെ വെഡ്ഡിംഗ് മോഡൽ ഫോട്ടോഷൂട്ട് വൈറലാകുന്നു... 

സ്വപ്ന സുരേഷിന്റെ പേരിൽ ഒരു ഓൺലൈൻ മാധ്യമമാണ് ഈ ശബ്ദസന്ദേശം പുറത്തുവിട്ടിരിക്കുന്നത്.  സ്വർണ്ണക്കടത്ത് കേസിൽ (Gold smuggling case) മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി നിർബന്ധിക്കുന്നുവെന്നും മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പ് സാക്ഷിയാക്കാമെന്നും ഇഡി പറഞ്ഞതായിട്ടാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്.  36 സെക്കൻഡ് നീളമുള്ള വോയിസ് റെക്കോർഡാണ് പുറത്തുവന്നിരിക്കുന്നത്.    

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News