40 രാജ്യങ്ങളുടെ കറന്‍സികളുടെ പേര് പറയാന്‍ നാലുവയസുകാരിക്ക് വെറും 40 മിനിറ്റ് മാത്രം മതി

ഈ കൊച്ചുമിടുക്കി ഓര്‍മശക്തി അടിസ്ഥാനമാക്കി ഇന്ത്യന്‍ വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചു

Written by - Zee Malayalam News Desk | Last Updated : Jun 25, 2022, 07:41 PM IST
  • 80 രാജ്യങ്ങളുടെ പതാക, രാഷ്ട്രപതിമാര്‍, മുഖ്യമന്ത്രി, ശാസ്ത്രജ്ഞന്‍മാര്‍ എന്നിവരുടെ പേരുകളും പറയും
  • അമ്മ ഷാക്കിറ പി.എസ്.സിക്ക് പഠിക്കുമ്പോള്‍ ഷെന്‍സ എല്ലാം കേട്ടിരിക്കും
  • എല്ലാം മനപാഠമാക്കാനുള്ള ഷെന്‍സയുടെ കഴിവ് ഇങ്ങനെയാണ് കൂടിയത്
40 രാജ്യങ്ങളുടെ കറന്‍സികളുടെ പേര് പറയാന്‍ നാലുവയസുകാരിക്ക് വെറും 40 മിനിറ്റ് മാത്രം മതി

നാല്‍പ്പത് രാജ്യങ്ങളുടെ കറന്‍സികളുടെ പേരുകള്‍ വെറും നാല്‍പത് സെക്കന്‍റുകള്‍ കൊണ്ട് പറഞ്ഞ് താരമായിരിക്കുകയാണ് നാല് വയസുകാരിയായ ഷെന്‍സ. മലപ്പുറം അലനല്ലൂര്‍ സ്വദേശിനിയായ ഈ കൊച്ചുമിടുക്കി ഓര്‍മശക്തി അടിസ്ഥാനമാക്കി ഇന്ത്യന്‍ വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചു.

നാലുവയസുകാരി ഷെന്‍സക്ക് 40 രാജ്യങ്ങളുടെ കറന്‍സികളുടെ പേര് പറയാന്‍ വെറും 40 മിനിറ്റ് മാത്രം മതി. 80 രാജ്യങ്ങളുടെ പതാക, രാഷ്ട്രപതിമാര്‍, മുഖ്യമന്ത്രി, ശാസ്ത്രജ്ഞന്‍മാര്‍ എന്നിവരുടെ പേരുകളും നിമിഷം നേരം കൊണ്ടാണ് ഷെന്‍സ പറഞ്ഞുതീര്‍ക്കുന്നത്.

അമ്മ ഷാക്കിറ പി.എസ്.സിക്ക് പഠിക്കുമ്പോള്‍ ഷെന്‍സ എല്ലാം കേട്ടിരിക്കും പെട്ടെന്ന് എല്ലാം മനപാഠമാക്കാനുള്ള ഷെന്‍സയുടെ കഴിവ് ഇങ്ങനെയാണ് വീട്ടുകാര്‍ മനസിലാക്കിയത്. അലനല്ലൂര്‍ മാളിക്കുന്നിലെ കപ്പൂരന്‍ വീട്ടില്‍ പ്രവാസിയായ പിതാവ് പൂര്‍ണപിന്തുണയാണ് മകള്‍ക്ക് നല്‍കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News