ISRO espionage case: ​ഗൂഢാലോചനക്കേസിൽ നാല് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

പ്രതികളെ കസ്റ്റഡിയിൽ വേണമെന്നുള്ള സിബിഐയുടെ വാദം തള്ളിയാണ് ഹൈക്കോടതിയുടെ വിധി

Written by - Zee Malayalam News Desk | Last Updated : Aug 13, 2021, 01:46 PM IST
  • ഔദ്യോ​ഗിക കൃത്യനിർവഹണം നടത്തുക മാത്രമാണ് ചെയ്തതെന്നായിരുന്നു പ്രതികളുടെ വാദം
  • പ്രായമായെന്നും ഔദ്യോ​ഗിക കൃത്യനിർവഹണം നടത്തിയതിന്റെ പേരിൽ വാർധക്യത്തിൽ ജയിലിലേക്ക് അയയ്ക്കരുതെന്നും പ്രതികൾ ആവശ്യപ്പെട്ടു
  • നമ്പി നാരായണനെ കുറ്റവിമുക്തനാക്കിയതിന് പിന്നിൽ ഉദ്യോ​ഗസ്ഥരെ സ്വാധീനിച്ചിട്ടുണ്ടെന്നും പ്രതികൾ വാദിച്ചു
  • ഉദ്യോ​ഗസ്ഥരും നമ്പി നാരായണനും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും പ്രതികൾ വാദിച്ചു
ISRO espionage case: ​ഗൂഢാലോചനക്കേസിൽ നാല് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: ഐഎസ്ആർഒ ചാരക്കേസ് (ISRO Spy case) ​ഗൂഢാലോചനക്കേസിൽ നാല് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഇന്റലിജൻസ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആർബി ശ്രീകുമാർ, കേസിലെ ഒന്നാംപ്രതി എസ് വിജയൻ, രണ്ടാംപ്രതി തമ്പി എസ് ദുർ​ഗാദത്ത്, പതിനൊന്നാം പ്രതി ജയപ്രകാശ് എന്നിവർക്കാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.

ഐഎസ്ആർഒ ചാരക്കേസിന് പിന്നിൽ രാജ്യാന്തര ബന്ധങ്ങൾ ഉള്ളതായി സംശയിക്കുന്നെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നതിന് പ്രതികളെ കസ്റ്റഡിയിൽ വേണമെന്നുമുള്ള സിബിഐയുടെ വാദം തള്ളിയാണ് ഹൈക്കോടതിയുടെ (High court) വിധി. നേരത്തെ പ്രതികളുടെ അറസ്റ്റ് ഇടക്കാലത്തേക്ക് കോടതി തടഞ്ഞിരുന്നു. അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ ജാമ്യത്തിൽ വിടണമെന്നായിരുന്നു വിധി.

ALSO READ: Gold Smuggling Case : ഇഡിക്കെതിരെ സംസ്ഥാന സർക്കാരിന്റെ ജുഡീഷ്യൽ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ

ഐഎസ്ആർഒ ചാരക്കേസിൽ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഔദ്യോ​ഗിക കൃത്യനിർവഹണം നടത്തുക മാത്രമാണ് ചെയ്തതെന്നായിരുന്നു പ്രതികളുടെ വാദം. പ്രായമായെന്നും ഔദ്യോ​ഗിക കൃത്യനിർവഹണം നടത്തിയതിന്റെ പേരിൽ വാർധക്യത്തിൽ ജയിലിലേക്ക് അയയ്ക്കരുതെന്നും പ്രതികൾ ആവശ്യപ്പെട്ടു.

അതേസമയം, ഐഎസ്ആർഒ ചാരക്കേസിൽ പ്രതിയായിരുന്ന നമ്പി നാരായണനെ കുറ്റവിമുക്തനാക്കിയതിന് പിന്നിൽ ഉദ്യോ​ഗസ്ഥരെ സ്വാധീനിച്ചിട്ടുണ്ടെന്നും പ്രതികൾ വാദിച്ചു. ഉദ്യോ​ഗസ്ഥരും നമ്പി നാരായണനും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും പ്രതികൾ വാദിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News