K Vidya: എവിടെപ്പോയി...?വിദ്യക്കായി അന്വേഷണസംഘം വിപുലീകരിച്ചു, ടീമില്‍ സൈബര്‍സെല്‍ വിദഗ്ധരും

investigation team expanded in vidhya case: പത്തിരിപ്പാല കോളേജിൽ പ്രവൃത്തി പരിചയം ഇല്ലെന്ന ബയോ‍‍ഡാറ്റയാണ് വിദ്യ സമർപ്പിച്ചതെന്നാണ് സൂചന.

Written by - Zee Malayalam News Desk | Last Updated : Jun 15, 2023, 11:25 AM IST
  • സംഘത്തിൽ സൈബർസെൽ വിദ​ഗ്ദരെ കൂടി ഉൾപ്പെടുത്തി. അഗളി സി.ഐയുടെ നേതൃത്വത്തില്‍ ചെറുപ്പുളശ്ശേരി, പുതൂര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം.
  • കേസിൽ അന്വേഷണ സംഘം വ്യാഴാഴ്ച്ച പത്തിരിപ്പാല കോളേജിലെത്തി പരിശോധന നടത്തുമെന്നാണ് സൂചന.
K Vidya: എവിടെപ്പോയി...?വിദ്യക്കായി അന്വേഷണസംഘം വിപുലീകരിച്ചു, ടീമില്‍ സൈബര്‍സെല്‍ വിദഗ്ധരും

പാലക്കാട്: മുന്‍ എസ്.എഫ്.ഐ നേതാവ് കെ. വിദ്യ ജോലിക്കായി വ്യാജരേഖ സമര്‍പ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും വിദ്യയെ ഇതുവരെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. അതിന്റെ പശ്ചാത്തലത്തിൽ കേസിൽ അന്വേഷണ സം​​ഘത്തെ വിപുലീകരിച്ചു. സംഘത്തിൽ സൈബർസെൽ വിദ​ഗ്ദരെ കൂടി ഉൾപ്പെടുത്തി. അഗളി സി.ഐയുടെ നേതൃത്വത്തില്‍ ചെറുപ്പുളശ്ശേരി, പുതൂര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം.

കേസിൽ അന്വേഷണ സംഘം വ്യാഴാഴ്ച്ച പത്തിരിപ്പാല കോളേജിലെത്തി പരിശോധന നടത്തുമെന്നാണ് സൂചന. ഈ കോളേജിൽ 2020-2021 അധ്യായന വർഷത്തിൽ വിദ്യ പഠിപ്പിച്ചിരുന്നു. അവിടെ ജോലിക്കായി അപേക്ഷിച്ചപ്പോൾ ഏതെല്ലാം സർട്ടിഫിക്കറ്റുകൾ നൽകിയെന്ന് അറിയാനാണ് പരിശോധന. എന്നാൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പത്തിരിപ്പാല കോളേജിൽ പ്രവൃത്തി പരിചയം ഇല്ലെന്ന ബയോ‍‍ഡാറ്റയാണ് സമർപ്പിച്ചതെന്നാണ് സൂചന. ഇക്കാര്യം പോലീസ് പരിശോധിക്കും. 

ALSO READ: മാതാപിതാക്കളെ നോക്കാൻ വീട്ടിലെത്തിയ നഴ്സിനെ പീഡിപ്പിച്ചു; ദന്തഡോക്ടർ അറസ്റ്റിൽ

ജൂണ്‍ രണ്ടിന് അട്ടപ്പാടി കേളേജില്‍ വിദ്യ അഭിമുഖത്തിനെത്തിയത് മണ്ണാര്‍ക്കാട് രജിസ്‌ട്രേഷനിലുള്ള വെള്ള സ്വിഫ്റ്റ് കാറിലാണെന്ന്‌ വ്യക്തമായിട്ടുണ്ട്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നമ്പര്‍ വ്യക്തമല്ലാത്തതിനാല്‍ ഈ കാര്‍ കണ്ടെത്താനും ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. ഇക്കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.

കേസെടുത്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും വിദ്യയെ ഇതുവരെ കണ്ടെത്താനും പോലീസിന് സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വിദ്യയുടെ അടുത്ത സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News