KSRTC E-Bus: ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡക്കർ തിരുവനന്തപുരത്ത്

KSRTC Electric Open Double Ducker bus: രണ്ടു മണിക്കൂർ യാത്ര ചെയ്ത് നഗര കാഴ്ചകൾ കൺകുളിരെ ആസ്വദിക്കുവാൻ വെറും 100 രൂപ മാത്രമാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 26, 2024, 05:45 PM IST
  • കിഴക്കേകോട്ടയിൽ നിന്നാണ് ഇലക്ട്രിക് ഡബിൾ ഡക്കർ യാത്ര ആരംഭിക്കുന്നത്.
  • പാട്ടുപാടുന്നവർക്ക് പാട്ടുപാടാം ആർത്തുല്ലസിക്കാം.
  • രാവിലെ എട്ടു മണിക്ക് ആദ്യയാത്ര ആരംഭിച്ച് ഓരോ ട്രിപ്പുകളായി രാത്രി 10 മണി വരെ തുടരും
KSRTC E-Bus: ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡക്കർ തിരുവനന്തപുരത്ത്

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസ് തിരുവനന്തപുരത്ത്. നഗരം ചുറ്റിക്കാണാന്‍ എത്തുന്നവര്‍ക്ക് യാത്രയുടെ നവ്യാനുഭവം തീര്‍ക്കാന്‍ കെ എസ് ആര്‍ ടി സി ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ഓപ്പണ്‍ ഡെക്ക് ബസ് നഗര പ്രദക്ഷിണം തുടരുകയാണ്. നിരവധിയാളുകളാണ് ദിവസവും തലസ്ഥാന നഗരിയുടെ മനോഹാരിത ആസ്വദിക്കാനായി ഇലക്ട്രിക് ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസിലേയ്ക്ക് എത്തുന്നത്. 

കെ എസ് ആര്‍ ടി സിയുടെ ഫേസ്ബുക്ക് പോസ്റ്റ് 

തിരുവനന്തപുരത്തിന്റെ മനോഹരമായ നഗര കാഴ്ചകൾ കെഎസ്ആർടിസിയുടെ പുത്തൻ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ്സിന്റെ മുകളിലിരുന്ന് വീക്ഷിച്ചാൽ എങ്ങനെയുണ്ടാകും .... ഒന്ന് പോയിനോക്കിയാലോ....
രണ്ടു മണിക്കൂർയാത്ര ചെയ്തു് നഗര കാഴ്ചകൾ കൺകുളിരെ ആസ്വദിക്കുവാൻ വെറും 100 രൂപ മാത്രം...

ALSO READ: ആറ്റിങ്ങലിൽ ബിജെപിയ്ക്ക് കനത്ത തിരിച്ചടി; പ്രമുഖ നേതാക്കൾ സിപിഎമ്മിൽ ചേർന്നു

കിഴക്കേകോട്ടയിൽ നിന്നും  ആരംഭിക്കുന്ന ഇലക്ട്രിക് ഡബിൾ ഡക്കർ യാത്ര സെക്രട്ടറിയേറ്റ് -  VJT ഹാൾ - കേരള യൂണിവേഴ്സിറ്റി - എംഎൽഎ ഹോസ്റ്റൽ - ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം - നിയമസഭാ മന്ദിരം - LM S ചർച്ച് - മ്യൂസിയം - കനകക്കുന്ന് - വെള്ളയമ്പലം - കവടിയാർ  രാജ്ഭവൻ, മാനവീയം വീഥി ചിൽഡ്രൻസ് പാർക്ക്, ഫൈൻ ആർട്ട്സ് കോളേജ് ,സെൻറ് ജോസഫ് ചർച്ച്, ചാക്ക, എയര്‍പോര്‍ട്ട്, ശംഖുമുഖം ബൈപ്പാസ് - ലുലു മാള്‍ എന്നിവിടങ്ങളിലൂടെ തിരിച്ച് കിഴക്കേ കോട്ടയിൽ എത്തിച്ചേരും.
പാട്ടു പാടുന്നവർക്ക് പാട്ടു പാടാം ആർത്തുല്ലസിക്കാം കാഴ്ച കണ്ടിരിക്കുന്നവർക്ക് മനോഹരങ്ങളായ നഗര കാഴ്ചകൾ കണ്ടാസ്വദിക്കാം
രാവിലെ എട്ടു മണിക്ക് ആദ്യയാത്ര ആരംഭിച്ച് ഓരോ ട്രിപ്പുകളായി രാത്രി 10 മണി വരെ തുടരും ...
 അനന്തപുരിയെ അറിയാൻ വരുന്നവർക്ക് ആദ്യ ചോയിസ്റ്റ്...
ഇലക്ട്രിക് ഡബിൾ സക്കർ ബസ്സിൽ അനന്തപുരി നഗരപ്രദക്ഷിണം...
വരൂ ...അനിർവചനീയമായ യാത്രാനുഭവം അനുഭവിച്ചറിയൂ... ഈ അവധിക്കാലം കുടുംബത്തോടൊപ്പം ഇലക്ട്രിക് ഡബിൾ ഡക്കർ ബസ്സിൽ ആർത്തുല്ലസ്സിക്കാം...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News