സംസ്ഥാനത്തെ സ്കൂളുകൾക്ക് എല്ലാം നാളെ പ്രവർത്തി ദിനം; സെപ്റ്റംബർ 2 മുതൽ ഓണാവധി

 ഈ മാസം 24-ാം തിയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും.12ന് ആണ് സ്കൂൾ വീണ്ടും തുറക്കുന്നത് 

Written by - Zee Malayalam News Desk | Last Updated : Aug 19, 2022, 10:48 AM IST
  • സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും
  • പാഠഭാ​ഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്
  • ശക്തമായ മഴയെത്തുടർന്ന് സ്കൂളുകൾക്കു പല ദിവസങ്ങളിലും അവധി നൽകിയിരുന്നു
സംസ്ഥാനത്തെ സ്കൂളുകൾക്ക് എല്ലാം നാളെ പ്രവർത്തി ദിനം; സെപ്റ്റംബർ 2 മുതൽ ഓണാവധി

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.ശക്തമായ മഴയെത്തുടർന്ന് സ്കൂളുകൾക്കു പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാ​ഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്. ഈ മാസം 24-ാം തിയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും.12ന് ആണ് സ്കൂൾ വീണ്ടും തുറക്കുന്നത്. 

നേരത്തെ കോവിഡ് കാലത്തും അവധികളുടെ എണ്ണം കൂടിയത് വിദ്യാഭ്യാസ വകുപ്പിന് പ്രശ്നമായിരുന്നു. ക്ലാസുകൾ കൃത്യമായി നടക്കാൻ പറ്റാത്തതാണ് പ്രശ്നമായത്. പലയിടത്തും പരീക്ഷകൾ വരെ പ്രശ്നത്തിലായിരുന്നു. (Kerala Onam School Holday)

സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ് ഗവർണർ,ആഞ്ഞടിച്ച് എ.കെ ബാലൻ

തിരുവനന്തപുരം: ഗവർണറുടെ സമീപനം കേരളീയ സമൂഹത്തിന് പൊരുത്തപ്പെടാൻ ആകാത്തതെന്ന് എകെ ബാലൻ.എന്തു വില കൊടുത്തും സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ് ഗവർണർ.ഭരണഘടനാ സ്ഥാപനങ്ങളെ പോലും നിർലജ്ജം രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്നും ബാലൻ പറഞ്ഞു.

കണ്ണൂർ സർവ്വകലാശാലയിൽ നിയമവിരുദ്ധമായി യാതൊന്നും നടന്നിട്ടില്ല. ഗവർണറുടെ സമീപനം ഭരണഘടന വിരുദ്ധവും സർവ്വകലാശാല നിയമത്തിനും വിരുദ്ധമാണ്,സ്വാഭാവിക നീതിക്കും ചേരുന്നതല്ല, സ്റ്റേ ചെയ്തതിനുശേഷം ആണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത് ഇത് സ്വാഭാവിക നീതിക്ക് നിരക്കാത്തതാണെന്നും ബാലൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News