Covid19:ആശുപത്രികളിൽ ദ്രുത സുരക്ഷാ ഓഡിറ്റ് നടത്താൻ ഉത്തരവ്

സുരക്ഷാ ഓഡിറ്റിന്റെയും അനുബന്ധ കണ്ടെത്തലുകളെയും അടിസ്ഥാനമാക്കി  വിവിധ ആശുപത്രികളുടെ  കുറവുകൾ പരിഹരിക്കാൻ നടപടി അധികൃതർ കൈക്കൊള്ളണം

Written by - Zee Malayalam News Desk | Last Updated : May 14, 2021, 12:21 PM IST
  • ആശുപത്രികളിലെ സുരക്ഷ ഉറപ്പാക്കി അപകടങ്ങൾ ഒഴിവാക്കാനാണ് നടപടി.
  • വിവിധ ആശുപത്രികളുടെ കുറവുകൾ പരിഹരിക്കാൻ നടപടി അധികൃതർ കൈക്കൊള്ളണം.
  • മറ്റ് സംസ്ഥാവിഷയത്തിൽ കൂടുതൽ ഉത്തരവുകൾ പുറകെ ഉണ്ടാവുമെന്നാണ് സൂചന.
  • മറ്റ് സംസ്ഥാനങ്ങളിലടക്കം ഉണ്ടാവുന്ന പ്രശ്നങ്ങൾ പരിഗണിച്ചാണ് ഇത്തരത്തിലൊരു ഉത്തരവ്
Covid19:ആശുപത്രികളിൽ ദ്രുത സുരക്ഷാ ഓഡിറ്റ് നടത്താൻ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെയുള്ള കോവിഡ് (Covid19) ആശുപത്രികളിൽ ദ്രുത സുരക്ഷാ ഓഡിറ്റ് നടത്താൻ ഉത്തരവായി. ഓഡിറ്റ് ടീം രൂപീകരിക്കാൻ അതത് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കാണ് ചുമതല.തീപിടിത്തം, ഓക്‌സിജൻ ലീക്ക് തുടങ്ങിയ അപകടങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ റിപ്പോർട്ടു ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആശുപത്രികളിലെ സുരക്ഷ ഉറപ്പാക്കി അപകടങ്ങൾ ഒഴിവാക്കാനാണ് നടപടി.

ഫയർ ആൻഡ് റസ്‌ക്യൂ ഡിപ്പാർട്ട്മെന്റ്, ആരോഗ്യവകുപ്പ്, എൽ.എസ്.ജി.ഡി (എൻജിനിയറിങ് വിങ്)/ പി.ഡബ്ല്യൂ.ഡി, ഇലക്ട്രിക്കൽ ഇൻസപെക്ടറേറ്റ്, ഓഡിറ്റ് ചെയ്യപ്പെടുന്ന ആശുപത്രിയിലെ പ്രതിനിധി എന്നിവർ ടീമിലുണ്ടാകണം.ബന്ധപ്പെട്ട സ്വകാര്യ കോവിഡ് ആശുപത്രികളിലെ മെഡിക്കൽ (Medical) സൂപ്രണ്ടുമാർ എന്നിവർ ഓഡിറ്റിങിന് ആവശ്യമായ സഹായം നൽകണം.

ALSO READ: Covishield ന്റെ രണ്ട് ഡോസുകൾക്കിടയിലുള്ള ഇടവേള 12 മുതൽ 16 ആഴ്ചവരെ ദീർഘിപ്പിക്കണമെന്ന് സർക്കാർ സമിതിയുടെ ശുപാർശ

സുരക്ഷാ ഓഡിറ്റിന്റെയും അനുബന്ധ കണ്ടെത്തലുകളെയും അടിസ്ഥാനമാക്കി  വിവിധ ആശുപത്രികളുടെ  കുറവുകൾ പരിഹരിക്കാൻ നടപടി അധികൃതർ കൈക്കൊള്ളണം. കോവിഡ് സെക്കന്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളും (സി.എസ്.എൽ.ടി.സി.എസ്) കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെയും (സി.എഫ്.എൽ.ടി.സി.എസ്) പ്രദേശികമായ അഡ്ഹോക് ക്രമീകരണങ്ങൾ ഡി.ഡി.എം.എകൾ വിലയിരുത്തി ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

ALSO READ:Covid Updates India: വീണ്ടും മൂന്നര ലക്ഷം കടന്ന് രാജ്യത്തെ പ്രതിദിന കോവിഡ് രോഗബാധിതർ; 4120 പേർ കൂടി മരണപ്പെട്ടു

മറ്റ് സംസ്ഥാനങ്ങളിലടക്കം ഉണ്ടാവുന്ന പ്രശ്നങ്ങൾ പരിഹണിച്ചാണ് സംസ്ഥാനം ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചത്. വിഷയത്തിൽ കൂടുതൽ ഉത്തരവുകൾ പുറകെ ഉണ്ടാവുമെന്നാണ് സൂചന.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News