CM Pinairayi Vijayan ക്രിസ്ത്യാനി ആയിരുന്നെങ്കിൽ ഒരു മെത്രാനെങ്കിലും ആയേനെ : കർദിനാൽ മാർ ജോർജ് ആലഞ്ചേരി

മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷമാണ് മാർ അലഞ്ചേരി ഇക്കാര്യം പരാമർശിച്ചത്

Written by - Zee Malayalam News Desk | Last Updated : Oct 31, 2021, 03:47 PM IST
  • തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലിയിലായിരുന്നു മാര്‍ ആലഞ്ചേരി ഇക്കാര്യം പറഞ്ഞത്.
  • മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു മാർ അലഞ്ചേരി ഇക്കാര്യം തന്റെ പ്രസംഗത്തിലൂടെ പറഞ്ഞത്.
  • ബൈബിൾ വചനങ്ങളും ഫ്രാൻസിസ് മാർപ്പാപ്പയുടെ ചാക്രിക സന്ദേശങ്ങളും ഉദ്ദരിച്ചായിരുന്നു പരിപാടിയിൽ മുഖ്യമന്ത്രി പ്രസംഗിച്ചത്.
CM Pinairayi Vijayan ക്രിസ്ത്യാനി ആയിരുന്നെങ്കിൽ ഒരു മെത്രാനെങ്കിലും ആയേനെ : കർദിനാൽ മാർ ജോർജ് ആലഞ്ചേരി

Kannur : മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) ഒരു ക്രിസ്തീയ വിശ്വാസി ആയിരുന്നെങ്കിൽ അദ്ദേഹം മെത്രാനെങ്കിലും ആയേനെ എന്ന് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി (Bishop Cardinal Mar George Allencheri). തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലിയിലായിരുന്നു മാര്‍ ആലഞ്ചേരി ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു മാർ അലഞ്ചേരി ഇക്കാര്യം തന്റെ പ്രസംഗത്തിലൂടെ പറഞ്ഞത്.

"ഇന്ന് മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടപ്പോൾ ഞാനിരുന്ന് ആലോചിക്കുവായിരുന്നു, അദ്ദേഹം ഒരു ക്രൈസ്തവ വിശ്വാസിയായിരുന്നെങ്കിൽ മെത്രാനായിട്ട് തീർച്ചയായും മാറുമായിരുന്നു" ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി പരിപാടി കർദിനാൾ പ്രസംഗിച്ചു.

ALSO READ : Modi - Pope Francis Meet: മാർപാപ്പ - മോദി കൂടികാഴ്ച: പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

മാര്‍ ജോര്‍ജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷമാണ് മാർ അലഞ്ചേരി ഇക്കാര്യം പരാമർശിച്ചത്. ബൈബിൾ വചനങ്ങളും ഫ്രാൻസിസ് മാർപ്പാപ്പയുടെ ചാക്രിക സന്ദേശങ്ങളും ഉദ്ദരിച്ചായിരുന്നു പരിപാടിയിൽ മുഖ്യമന്ത്രി പ്രസംഗിച്ചത്. 

ALSO READ : Sabarimala | മണ്ഡലകാലത്ത് ശബരിമലയിൽ പ്രതിദിനം 25,000 പേർക്ക് ദർശനം അനുവദിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

ഇതിന് ശേഷം വേദിയിൽ പ്രസംഗിക്കാനെത്തിയ കർദിനാൾ താൻ മുഖ്യമന്ത്രി സംസാരിക്കുന്ന വേളയിൽ ചിന്തിച്ച കാര്യം വെളിപ്പെടുത്തിയത്. അതിന് ശേഷമായിരുന്നു മാര്‍ ജോര്‍ജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലിക്ക് ആശംസ അറിയിച്ചു കൊണ്ട് പ്രസംഗിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News