ഇടുക്കിയിൽ ഒറ്റയാന്‍ അരികൊമ്പനെ പിടികൂടാന്‍ 301 കോളനികളിൽ കൂടുകൾ; നടപടികൾ ആരംഭിക്കുന്നു

ആനയെ പിടികൂടുന്നതിനാണ് പ്രഥമ പരിഗണന നല്‍കുകയെന്നും വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Feb 23, 2023, 01:33 PM IST
  • അരികൊമ്പനെ പിടികൂടാനായി 301 കോളനികളിൽ കൂടൊരുക്കാൻ വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
  • ആനയെ പിടികൂടുന്നതിനാണ് പ്രഥമ പരിഗണന നല്‍കുകയെന്നും വനം വകുപ്പ് അറിയിച്ചിട്ടുണ്ട്.
  • നടപടി ആരംഭിയ്ക്കുന്നതിന് മുന്നോടിയായി വനം വകുപ്പ് ഉന്നത തല യോഗം ചേര്‍ന്നു.
ഇടുക്കിയിൽ ഒറ്റയാന്‍ അരികൊമ്പനെ പിടികൂടാന്‍ 301 കോളനികളിൽ കൂടുകൾ; നടപടികൾ ആരംഭിക്കുന്നു

ഇടുക്കിയിലെ ഏറ്റവും അപകടകാരിയായ ഒറ്റയാൻ അരികൊമ്പനെ പിടികൂടാനുള്ള നടപടികൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് വനം വകുപ്പ്. അരികൊമ്പനെ പിടികൂടാനായി 301 കോളനികളിൽ  കൂടൊരുക്കാൻ വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ആനയെ പിടികൂടുന്നതിനാണ് പ്രഥമ പരിഗണന നല്‍കുകയെന്നും വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. നടപടി ആരംഭിയ്ക്കുന്നതിന് മുന്നോടിയായി വനം വകുപ്പ് ഉന്നത തല യോഗം ചേര്‍ന്നു. അതിലാണ് തീരുമാനം എടുത്തത്.

ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ, ജനവാസ മേഖലയിലെ സ്ഥിരം സാനിധ്യമാണ് അരികൊമ്പന്‍. ഏതാനും മാസങ്ങളായി, ഒറ്റയാന്റെ ആക്രമണം അതി രൂക്ഷമാണ്. വനം വകുപ്പ് വാച്ചര്‍ ശക്തിവേല്‍ കൊല്ലപെട്ടതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് മേഖലയില്‍ ഉയര്‍ന്നത്. തുടര്‍ന്ന് സിസിഎഫ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ്, അരികൊമ്പനെ പിടികൂടാന്‍ ഉത്തരവായത്. 

ALSO READ: Fire Accident: വടക്കാഞ്ചേരിയിൽ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം

ആന പതിവായി എത്തുന്ന ചിന്നക്കനാലിലെ 301 കോളനി, സിങ്കുകണ്ടം മേഖലകള്‍ കേന്ദ്രീകരിച്ച്, ദൗത്യം നടപ്പിലാക്കാനാണ് തീരുമാനം. 301 കോളനിയില്‍ കൂടൊരുക്കും. മയക്ക് വെടിവെച്ച് പിടികൂടുന്ന അരികൊമ്പനെ കോടനാട്ടിലേയ്‌ക്കോ, റേഡിയോ കോളര്‍ ഘടിപ്പിച്ച്, പെരിയാര്‍ വന്യ ജീവി സങ്കേതത്തിലേയ്‌ക്കോ മാറ്റും. നിലവില്‍ സിസിഎഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന, ഉന്നതല യോഗത്തില്‍, ഉടന്‍, ദൗത്യം പൂര്‍ത്തീകരിയ്ക്കാനാണ് തീരുമാനം. മറ്റ് വകുപ്പുകളുമായി, സഹകരിച്ചാവും ദൗത്യം നടപ്പിലാക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News