ഇടുക്കി മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങളില്ല, നടപടികൾ സ്വീകരിക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ പരിഗണനയിലുള്ള പദ്ധതികളിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ മേയ് മുപ്പതിനകം അറിയിക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഉത്തരവ് നൽകി. 

Written by - Zee Malayalam News Desk | Last Updated : Apr 22, 2022, 06:55 PM IST
  • ജൂൺ ആറിന് തൊടുപുഴയിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
  • സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികൾ പാവപ്പെട്ട ജനങ്ങളുടെ ആശ്രയ സ്ഥാപനമാണെന്നും രോഗങ്ങളാൽ വിഷമിച്ച് ജീവൻ നിലനിർത്താൻ പ്രയാസപ്പെടുന്ന രോഗികളുടെ ശരണ കേന്ദ്രങ്ങളുമാണെന്ന കാര്യം ഉദ്യോഗസ്ഥർ മറക്കരുതെന്ന് ഉത്തരവിൽ പറയുന്നു.
  • മനുഷ്യാവകാശ പ്രവർത്തകനായ ഡോ ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി.
ഇടുക്കി മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങളില്ല, നടപടികൾ സ്വീകരിക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: ആശുപത്രിയുടെ സുഗമവും കാര്യക്ഷമവുമായ പ്രവർത്തനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇടുക്കി മെഡിക്കൽ കോളേജിൽ ലഭ്യമല്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ ആശുപത്രിയും ഉപകരണങ്ങളും ചേർത്ത് മെഡിക്കൽ കോളേജ് ആശുപത്രി തുടങ്ങിയതായി പറയുന്നുണ്ടെങ്കിലും അവിടെ അടിസ്ഥാന സൗകര്യങ്ങളില്ല. ഇക്കാര്യം സർക്കാർ തന്നെ സമർപ്പിച്ച രേഖകളിൽ നിന്നും വ്യക്തമാണെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. 

ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ പരിഗണനയിലുള്ള പദ്ധതികളിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ മേയ് മുപ്പതിനകം അറിയിക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഉത്തരവ് നൽകി. ജൂൺ ആറിന് തൊടുപുഴയിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികൾ പാവപ്പെട്ട ജനങ്ങളുടെ ആശ്രയ സ്ഥാപനമാണെന്നും രോഗങ്ങളാൽ വിഷമിച്ച് ജീവൻ നിലനിർത്താൻ പ്രയാസപ്പെടുന്ന രോഗികളുടെ ശരണ കേന്ദ്രങ്ങളുമാണെന്ന കാര്യം ഉദ്യോഗസ്ഥർ മറക്കരുതെന്ന് ഉത്തരവിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ ഡോ ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി.

Also Read: Rain Alert : സംസ്ഥാനത്ത് 9 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലേർട്ട്

മെഡിക്കൽ കോളേജ് ആശുപത്രികളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനും മതിയായ ചികിത്സാ സംവിധാനങ്ങൾ ഏർപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുമുള്ള ബാധ്യത ജനക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സർക്കാരിന്റെ ബാധ്യതയാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. അത് കൊണ്ട് തന്നെ ആശുപത്രിയുടെ പ്രവർത്തനം ജനോപകാരപ്രദമാക്കാനുള്ള നടപടികൾ കാലതാമസം കൂടാതെ സ്വീകരിക്കണമെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News