മലയാളക്കരയുടെ മടിശീല നിറയ്ക്കാൻ ഇടുക്കി; ഇനിയും പവർഫുൾ ആകാന്‍ വമ്പന്‍ പദ്ധതി

ഇടുക്കി ജലാശയത്തിന് 2000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സംഭരണ ശേഷിയുണ്ട്. നിലവിൽ 780 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി നിലയം 24 മണിക്കൂറും പ്രവർത്തിപ്പിച്ചാണ് ഇതു പ്രയോജനപ്പെടുത്തുന്നത്. പുതിയ പദ്ധതി വരുന്നതോടെ പീക് ലോഡ് സമയത്തെ വൈദ്യുതിയുടെ ആവശ്യം കുറഞ്ഞ ചെലവിൽ ഏറെക്കുറെ പൂർണമായി നിറവേറ്റാനാകും.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jun 24, 2022, 04:29 PM IST
  • ഇടുക്കി ജലാശയത്തിന് 2000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സംഭരണ ശേഷിയുണ്ട്.
  • നിലവിൽ 780 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി നിലയം 24 മണിക്കൂറും പ്രവർത്തിപ്പിച്ചാണ് ഇതു പ്രയോജനപ്പെടുത്തുന്നത്.
  • പുതിയ പദ്ധതി വരുന്നതോടെ പീക് ലോഡ് സമയത്തെ വൈദ്യുതിയുടെ ആവശ്യം കുറഞ്ഞ ചെലവിൽ ഏറെക്കുറെ പൂർണമായി നിറവേറ്റാനാകും.
മലയാളക്കരയുടെ മടിശീല നിറയ്ക്കാൻ ഇടുക്കി; ഇനിയും പവർഫുൾ ആകാന്‍ വമ്പന്‍ പദ്ധതി

ഇടുക്കി: ഇടുക്കി സുവർണ ജൂബിലി എക്സ്റ്റൻഷൻ വൈദ്യുത പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഒന്നാം ഘട്ട പാരിസ്ഥിതിക അനുമതി ലഭിച്ചു. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടുന്ന പീക് ലോഡ് സമയത്ത്  ഇടുക്കി ഡാമിലെ വെള്ളം ഉപയോഗിച്ച് 800 മെഗാവാട്ട് വൈദ്യുതി കൂടി  ഉൽപാദിപ്പിക്കാനുളള പദ്ധതിയാണിത്.

200 മെഗാവാട്ടിന്‍റെ 4 ജനറേറ്ററുകളാണ് ഇടുക്കിയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതിക്ക് 2700 കോടി രൂപ മുതൽമുടക്ക് വേണ്ടിവരും. തുരങ്കവും പവർ ഹൗസും ഉൾപ്പെടെയുള്ള ഭൂഗർഭ നിർമാണ പ്രവർത്തനങ്ങൾക്ക് ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പാരിസ്ഥിതിക ആഘാതം പരമാവധി കുറച്ച് ആയിരിക്കും നിർമിക്കുക. 

Read Also: സരിത എസ് നായർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണി

ഇടുക്കി ജലാശയത്തിന് 2000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സംഭരണ ശേഷിയുണ്ട്. നിലവിൽ 780 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി നിലയം 24 മണിക്കൂറും പ്രവർത്തിപ്പിച്ചാണ് ഇതു പ്രയോജനപ്പെടുത്തുന്നത്. പുതിയ പദ്ധതി വരുന്നതോടെ പീക് ലോഡ് സമയത്തെ വൈദ്യുതിയുടെ ആവശ്യം കുറഞ്ഞ ചെലവിൽ ഏറെക്കുറെ പൂർണമായി നിറവേറ്റാനാകും. 

ഇപ്പോൾ പീക് ലോഡ് സമയത്ത്  കൂടിയ വിലയ്ക്കു പുറത്തു നിന്നു കറന്‍റ് വാങ്ങുകയാണ് ചെയ്യുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ഇടുക്കിയിലെ ഉൽപാദനശേഷി 259 കോടി യൂണിറ്റായി വർധിക്കും. ഇതോടെ  ഇന്ത്യയിലെന്നാ ഏറ്റവും വലിയ മൂന്നാമത്തെ ജലവൈദ്യുത പദ്ധതിയായി ഇടുക്കി മാറും. 

Read Also: അനിത പുല്ലയിൽ നിയമസഭാ മന്ദിരത്തിൽ കടന്നത് പാസ്സില്ലാതെ; ഉത്തരവാദികളായ നാല് സഭാ ടിവി ജീവനക്കാരെ പുറത്താക്കിയെന്ന് സ്പീക്കർ

ജനസമ്പർക്ക പരിപാടി ഉൾപ്പെടെ ഒരു വർഷം നീളുന്ന പാരിസ്ഥിതിക ആഘാത പഠനം നടത്തും. തുടർണ് രണ്ടാം ഘട്ട പരിസ്ഥിതി അനുമതി ലഭിക്കുന്ന മുറയ്ക്ക് ടെൻഡർ നടപടി ആരംഭിക്കുക. 2023 ൽ ആരംഭിച്ച് 5 വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News