പാലക്കാടോ, ഇടുക്കിയോ അതോ എറണാകുളമോ? കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?

Kerala's Largest District : എറണാകുളം ജില്ലയുടെ ഭാഗമായിരുന്ന കുട്ടമ്പുഴ വില്ലേജ് ഇടുക്കി ജില്ലയിലേക്ക് ചേർത്തതോടെയാണ് സംസ്ഥാനത്തെ ജില്ലകളുടെ വലപ്പുത്തിൽ മാറ്റമുണ്ടായിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Sep 11, 2023, 05:50 PM IST
  • 1997ലാണ് പാലക്കാട് കേരളത്തിലെ ഏറ്റവും വലിയ ജില്ലയാകുന്നത്
  • ഈ മാറ്റതോടെ എറണാകുളത്തിന്റെ സ്ഥാനം അഞ്ചായി
പാലക്കാടോ, ഇടുക്കിയോ അതോ എറണാകുളമോ? കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?

കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏതാണെന്ന് ഇനി ആരേലും ചോദിച്ചാൽ കണ്ണുംപൂട്ടി പറഞ്ഞോളൂ അത് 'ഇടുക്കി' ആണെന്ന്. ഇടമലക്കുടി വില്ലേജിന്റെ ഭൂവിസ്തീർണം വർധിപ്പിച്ചതോടെയാണ് പാലക്കാടിനെ പിന്തള്ളി ഇടുക്കി കേരളത്തിലെ ഏറ്റവും വലിയ ജില്ലയായി മാറിയത്. എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിന്റെ ഭാഗമായിരുന്ന കുട്ടമ്പുഴ വില്ലേജ് ഇടമലക്കുടിയിലേക്ക് ചേർത്തതോടെയാണ് ഇടുക്കി വീണ്ടും കേരളത്തിന്റെ ഏറ്റവും വലിയ ജില്ലയായി മാറിയിരിക്കുന്നത്. 1997 വരെ ഇടുക്കി തന്നെയായിരുന്നു കേരളത്തിന്റെ ഏറ്റവും വലിയ ജില്ല.

കുട്ടമ്പുഴ വില്ലേജിന്റെ 12,718.509 ഹെക്ടർ ഭൂമിയാണ് ഇടുക്കി ജില്ലയിലേക്ക് ചേർക്കപ്പെട്ടിരിക്കുന്നത്. ഇടമലക്കുടിയിലെ ഗ്രോത്രവർഗ വിഭാഗങ്ങൾക്ക് വനാവകാശ നിയമപ്രകാരം ഭൂമി നൽകുന്നതിനാണ് കുട്ടമ്പുഴ വില്ലേജിനെ ഇടുക്കിയിലേക്ക് ചേർത്തത്. ഇടമലക്കുടിയുടെ ഭൂവിസ്തീർണം കൂട്ടികൊണ്ടുള്ള സർക്കാർ വിജ്ഞാപനം സെപ്റ്റംബർ അഞ്ചിന് പുറത്തിറക്കുകയും ചെയ്തു. 12,718.509 ഹെക്ടർ ഭൂമിയുള്ള കുട്ടമ്പുഴ വില്ലേജ് ഇടമലക്കുടിയുടെ ഭാഗമായതോടെ ഇടുക്കി ജില്ലയുടെ ആകെ വിസ്തീർണം 4,35,804.64 ഹെക്ടറിൽ നിന്നും 4,61,223.14 ഹെക്ടറായി ഉയർന്നു. ഇതോടെ 4,48,200 ഹെക്ടർ ഭൂമിയുണ്ടായിരുന്ന പാലക്കാടിന് ഒന്നാം സ്ഥാനം നഷ്ടമായി.

ALSO READ : Kerala rain alerts: 72 മണിക്കൂറിനുള്ളില്‍ പുതിയ ന്യൂനമര്‍ദ്ദം; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

എറണാകുളം അഞ്ചാം സ്ഥാനത്ത്

കുട്ടമ്പുഴ വില്ലേജിന്റെ 12,718.509 ഹെക്ടർ ഭൂമി നഷ്ടമായതോടെ എറണാകുളം ജില്ല ജില്ലകളുടെ വലുപ്പത്തിന്റെ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. മൂന്നാം സ്ഥാനത്തുള്ള മലപ്പുറം ജില്ല (3550) കഴിഞ്ഞ് സംസ്ഥാനത്തെ നാലാമത്തെ ഏറ്റവും വലിയ ജില്ലയാണ് എറണാകുളം. എന്നാൽ ഇടമലക്കുടിയിലേക്ക് കുട്ടമ്പുഴ വില്ലേജ് ചേർക്കപ്പെട്ടതോടെ എറണാകുളത്തിന്റെ ഭൂവിസ്തീർണം 3068 ചതുരശ്ര കിലോമീറ്ററിൽ നിന്നും 2924ലേക്കെത്തി. ഇതോടെ 3032 ചതുരശ്ര കിലോമീറ്റർ വലുപ്പമുള്ള തൃശൂർ നാലാം സ്ഥാനത്തേക്കെത്തുകയും, എറണാകുളം അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു.

അതേസമയം കുട്ടമ്പുഴ ഇടമലക്കുടിയിലേക്ക് ചേർക്കുമ്പോൾ എറണാകുളത്തിന് തമിഴ്നാട് അതിർത്തി നഷ്ടമാകുന്നില്ല. 97 കുട്ടമ്പുഴ കോതമഗലം താലൂക്കിന്റെ ഭാഗമായപ്പോഴാണ് എറണാകുളത്തിന് തമിഴ്നാട് അതിർത്തി ലഭിക്കുന്നത്. എന്നാൽ ഇത്തവണ കുട്ടമ്പുഴ തിരികെ ഇടുക്കിയിലേക്ക് ചേർക്കപ്പെടുമ്പോഴും എറണാകുളത്തിന് തമിഴ്നാട് അതിർത്തി നഷ്ടമാകുന്നില്ല. ഇടമലയാർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങൾ തമിഴ്നാടിന്റെ ഭാഗമായി തന്നെ തുടരും. 

1997 വരെ ഇടുക്കിയായിരുന്നു ഒന്നാമത്

1997ലാണ് പാലക്കാട് സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായി മാറിയത്. 1997ൽ ദേവികുളം താലൂക്കിന്റെ ഭാഗമായിരുന്ന കുട്ടമ്പുഴ വില്ലേജ് കോതമംഗലത്തിലേക്ക് മാറ്റി. ഇതോടെ പാലക്കാട് ജില്ല കേരളത്തിന്റെ ഏറ്റവും വലിയ ജില്ലയായി മാറി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News