ഹൈദരാബാദിൽ നിന്ന് കേരളത്തിലേയ്ക്ക് പ്രത്യേക ടൂർ പാക്കേജുമായി ഇന്ത്യൻ റെയിൽവേ. 5 രാത്രിയും 6 പകലും നീളുന്ന ഈ പാക്കേജിന് കേരള ഹിൽസ് & വാട്ടേഴ്സ് (SHR092) എന്നാണ് പേര് നൽകിയിരിക്കുന്നത്. ടൂർ പാക്കേജിനെക്കുറിച്ചുള്ള വിവരങ്ങൾ സമൂഹ മാധ്യമമായ എക്സിലൂടെ റെയിൽവേ പങ്കുവെച്ചിട്ടുണ്ട്.
യാത്രികൻ തിരഞ്ഞെടുത്ത വിഭാഗത്തിനും മൊത്തം യാത്രക്കാരുടെ എണ്ണത്തിനും അനുസരിച്ചായിരിക്കും ഈ ടൂർ പാക്കേജിൻ്റെ നിരക്കുകൾ നിശ്ചയിക്കുന്നത്. ഈ ടൂർ പാക്കേജിന് നിങ്ങൾക്ക് 12,400 രൂപയാണ് ചെലവാകുക. ഇതോടൊപ്പം 3 തവണ പ്രഭാത ഭക്ഷണവും യാത്രക്കാർക്ക് ട്രാവൽ ഇൻഷുറൻസും ലഭിക്കും.
ALSO READ: ഞാൻ വെറുമൊരു ക്ലീഷേ..! യേശുക്രിസ്തുവിനു ശേഷം ആരെന്ന ചോദ്യത്തിന് ഉത്തരം കിട്ടി; ശ്രീകുമാരൻ തമ്പി
ടൂർ പാക്കേജ് വിശദാംശങ്ങൾ
പാക്കേജിൻ്റെ പേര് - കേരള ഹിൽസ് & വാട്ടേഴ്സ് (SHR092)
പ്രധാന പോയിന്റുകൾ - മൂന്നാർ, ആലപ്പുഴ
ഫ്രീക്വൻസി - എല്ലാ ചൊവ്വാഴ്ചയും
ടൂർ ദൈർഘ്യം - 6 പകൽ / 5 രാത്രി
ഭക്ഷണം - ബ്രേക്ക്ഫാസ്റ്റ്
സ്റ്റേഷൻ, പുറപ്പെടുന്ന സമയം - സെക്കന്ദരാബാദ്, ഉച്ചയ്ക്ക് 12.20.
Take a break from the daily grind and spend time at the hills and backwaters on the Kerala Hills & Waters (SHR092) tour starting every Tuesday from #Secunderabad
Book now on https://t.co/UU7NPPoJRS#dekhoapnadesh #Travel #Booking #Tour @KeralaTourism pic.twitter.com/ggC4MHz2vK
— IRCTC (@IRCTCofficial) February 5, 2024
ബുക്കിംഗ് പ്രക്രിയ
നിങ്ങൾക്ക് ഇന്ത്യൻ റെയിൽവേയുടെ (IRCTC) ഔദ്യോഗിക വെബ്സൈറ്റായ irctctourism.com സന്ദർശിച്ച് ഈ ടൂർ പാക്കേജ് ബുക്ക് ചെയ്യാം. സെൻട്രൽ, സോണൽ, റീജിയണൽ ഓഫീസുകൾ വഴിയും പാക്കേജ് ബുക്ക് ചെയ്യാവുന്നതാണ്.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.