വീട്ടുമുറ്റത്ത് മനുഷ്യന്റെ കൈപ്പത്തി; നായ കൊണ്ടിട്ടതാകാമെന്ന് പോലീസ്

അകപ്പറമ്പ് ആറ് സെന്റ് കോളനിയിൽ അശോകന്റെ വീട്ടുമുറ്റത്താണ് മനുഷ്യന്റെ കൈപ്പത്തി കണ്ടത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

Written by - Zee Malayalam News Desk | Last Updated : Aug 16, 2022, 09:40 AM IST
  • വാപ്പാലശേരി സ്വദേശി അബുവാണ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി
  • അബുവിനെ ഇന്നലെ മുതൽ കാണാതായിരുന്നു
  • മുറിഞ്ഞ കൈപ്പത്തി നായ വീട്ടുമുറ്റത്ത് കൊണ്ടിടുകയായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്
  • സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു
വീട്ടുമുറ്റത്ത് മനുഷ്യന്റെ കൈപ്പത്തി; നായ കൊണ്ടിട്ടതാകാമെന്ന് പോലീസ്

കൊച്ചി: വീട്ടുമുറ്റത്ത് മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തി. അകപ്പറമ്പ് ആറ് സെന്റ് കോളനിയിൽ അശോകന്റെ വീട്ടുമുറ്റത്താണ് മനുഷ്യന്റെ കൈപ്പത്തി കണ്ടത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ റെയിൽവേ ട്രാക്കിൽ ട്രെയിനിടിച്ച് മരിച്ച നിലയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.

വാപ്പാലശേരി സ്വദേശി അബുവാണ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി. അബുവിനെ ഇന്നലെ മുതൽ കാണാതായിരുന്നു. മുറിഞ്ഞ കൈപ്പത്തി നായ വീട്ടുമുറ്റത്ത് കൊണ്ടിടുകയായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

പ്രണയം നടിച്ചു, രാത്രി ബൈക്കില്‍ കൊണ്ട് പോയി പീഡനം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധുവായ യുവാവ് അറസ്റ്റിൽ. കഠിനംകുളം സ്വദേശി മനു മാധവിനെയാണ് പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. രാത്രി പെൺകുട്ടിയെ വീട്ടിൽ കാണാതയതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ തിരച്ചിലിൽ ബന്ധുക്കൾ തന്നെ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെൺകുട്ടിയോട് പ്രണയം നടിച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു. പ്രതി വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്.

പ്രതിയുടെ അകന്ന ബന്ധുവാണ് പതിനാറുകാരിയായ പെൺകുട്ടി. 32 കാരനായ പ്രതി മോട്ടോർ ബൈക്കിൽ കയറ്റി പലസ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. രാത്രി രണ്ടു മണിക്ക് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പെോലീസിൽ പരാതി നൽകി. മിസ്സിംഗിന് കേസെടുത്ത പെോലീസ് അന്വേഷണം നടത്തുന്നതിനിടെ ബന്ധുക്കൾ തന്നെ പെൺകുട്ടിയെ കണ്ടെത്തി പോലീസിൽ ഹാജരാക്കി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തറിയുന്നത്. പ്രതി പ്രണയം നടിച്ച് രാത്രി കാലങ്ങളിൽ വീട്ടിലെത്തി പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News