Guruvayur temple: 'നടപ്പന്തൽ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂർ ക്ഷേത്രത്തിൽ വിഡിയോഗ്രഫിക്ക് നിയന്ത്രണം

ചിത്രകാരി ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചിതുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതി നടപടി.

Written by - Zee Malayalam News Desk | Last Updated : Sep 18, 2024, 10:22 AM IST
  • വിവാഹ ചടങ്ങുകൾക്കും മറ്റ് മതപരമായ ചടങ്ങുകൾക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദനീയമല്ല
  • വ്ലോ​ഗർമാരുടെ സെലിബ്രറ്റി വീഡിയോ​ഗ്രാഫി അനുവദിക്കില്ല
  • പരിധി വിട്ടുള്ള വീഡിയോ ചിത്രീകരണം ഭക്തർക്കടക്കം ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു
Guruvayur temple: 'നടപ്പന്തൽ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂർ ക്ഷേത്രത്തിൽ വിഡിയോഗ്രഫിക്ക് നിയന്ത്രണം

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വിഡിയോഗ്രഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. വിവാഹ ചടങ്ങുകൾക്കും മറ്റ് മതപരമായ ചടങ്ങുകൾക്കുമല്ലാതെ വിഡിയോഗ്രഫി അനുവദിക്കരുതെന്ന് കോടതി ഉത്തരവിൽ പറയുന്നു. ആരാധാനാലയം മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് കോടതി ചൂണ്ടികാട്ടി.

വ്‌ളോഗര്‍മാരുടെ സെലിബ്രറ്റി വിഡിയോഗ്രഫി അനുവദിക്കില്ലെന്നും നടപ്പന്തൽ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും കോടതി പറഞ്ഞു. പരിധി വിട്ടുള്ള വിഡിയോ ചിത്രീകരണം ഭക്തർക്കടക്കം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ. ചിത്രകാരി ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടട ഹർജിയിലാണ് കോടതി നടപടി.  

Read Also: പ്രശസ്ത തെന്നിന്ത്യൻ നടി എ ശകുന്തള അന്തരിച്ചു

 

വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫൊട്ടോ​ഗ്രാഫർക്ക് മർദ്ദനം

 

മൂന്നാർ: വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ വീഡിയോ​ഗ്രാഫറെ മർദ്ദിച്ച് വധുവിന്റെ ബന്ധുക്കൾ. തിങ്കളാഴ്ച മാങ്കുളത്ത് വച്ച് തൊടുപുഴ സ്വദേശിയും എറണാകുളം പാലക്കുഴയിൽ താമസക്കാരനുമായ ജെറിനാണ് മർദ്ദനമേറ്റത്.
സംഭവത്തിൽ മാങ്കുളം സ്വദേശിയായ യദു എന്നയാൾ ഉൾപ്പെടെ രണ്ടു പേർക്കെതിരെ മൂന്നാർ പൊലീസ് കേസെടുത്തു.

മാങ്കുളം സ്വദേശിയായ യുവതിയുടെയും പത്തനംതിട്ട സ്വദേശിയായ യുവാവിന്റെയും വിവാഹ ചടങ്ങ് ചിത്രീകരിക്കാനാണ് ജെറിനുൾപ്പെടെ ഏഴം​ഗ സംഘം എത്തിയത്. ഞായറാഴ്ച  ഇവർക്ക് താമസിക്കാൻ ഏർപ്പെടുത്തിയ റിസോർട്ടിൽ വച്ച് വധുവിന്റെ അടുത്ത ബന്ധുക്കളുമായി തർക്കമുണ്ടായി. തിങ്കളാഴ്ച പരിപാടി കഴിഞ്ഞ് മടങ്ങും വഴിയാണ് കാർ തടഞ്ഞ് നിർത്തി  വധുവിന്റെ ബന്ധുക്കൾ ഇവരെ മർദ്ദിച്ച് പരിക്കേൽപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News