Aranmula Uthrattathi Boat Race 2024: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; പത്തനംതിട്ട ജില്ലയിൽ പ്രാദേശിക അവധി!

Aranmula Uthrattathi Vallamkali: പരപ്പുഴ കടവുമുതൽ സത്രക്കടവുവരെയാണ് മത്സരവള്ളംകളി നടക്കുന്നത്. വള്ളംകളിക്ക് മുൻപ് ജലഘോഷയാത്രയുണ്ടാകും

Written by - Zee Malayalam News Desk | Last Updated : Sep 18, 2024, 09:06 AM IST
  • രിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് നടക്കും
  • ഉച്ചയ്‌ക്ക് ഒരു മണിയോടെ പമ്പയാറ്റിൽഇന്ന് ആവേശപ്പോര് നടക്കും
  • ആദ്യം എ ബാച്ചിലെ വള്ളങ്ങളുടെ മത്സര വള്ളംകളിയും, തുടർന്ന് ബി ബാച്ച് വള്ളങ്ങളുടെ മത്സരവുമാണ് നടക്കുന്നത്.
Aranmula Uthrattathi Boat Race 2024: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; പത്തനംതിട്ട ജില്ലയിൽ പ്രാദേശിക അവധി!
പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് നടക്കും. ഉച്ചയ്‌ക്ക് ഒരു മണിയോടെ പമ്പയാറ്റിൽഇന്ന്  ആവേശപ്പോര് നടക്കും. ആദ്യം എ ബാച്ചിലെ വള്ളങ്ങളുടെ മത്സര വള്ളംകളിയും, തുടർന്ന് ബി ബാച്ച് വള്ളങ്ങളുടെ മത്സരവുമാണ് നടക്കുന്നത്. 
 
 
പരപ്പുഴ കടവുമുതൽ സത്രക്കടവുവരെയാണ് മത്സരവള്ളംകളി നടക്കുന്നത്. വള്ളംകളിക്ക് മുൻപ് ജലഘോഷയാത്രയുണ്ടാകും. രണ്ട് പതിറ്റാണ്ടിന് ശേഷം 52 പള്ളിയോടങ്ങൾ പങ്കെടുക്കുന്ന ഘോഷയാത്രയാകും ഇത്തവണ ന‌ടക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 52 കരകളെ പ്രതിനിധാനം ചെയ്ത്‌ 52 പള്ളിയോടം ജലഘോഷയാത്രയിലും, 50 പള്ളിയോടം മത്സര വള്ളംകളിയിലും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. എ ബാച്ചിൽ 35 പള്ളിയോടവും ബി ബാച്ചിൽ 17 പള്ളിയോടവുമാണുള്ളത്.
 
 
രാവിലെ 9:30 ന് ആറന്മുള ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര സത്രക്കടവിൽ എത്തുന്നതോടെ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ പതാക ഉയർത്തും. തുടർന്നാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. കേന്ദ്ര ടെക്സ്‌റ്റൈൽസ് വകുപ്പുമന്ത്രി ഗിരിരാജ് സിം​ഗ്, കേന്ദ്ര ഫിഷറീസ്-ന്യൂനപക്ഷ വകുപ്പുമന്ത്രി ജോർജ് കുര്യൻ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വീണാ ജോർജ്, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, മുഹമ്മദ് റിയാസ്, പി.പ്രസാദ്, വി.എൻ.വാസവൻ, എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ ഇവിടെ അതിഥികളായെത്തും.
 
ഇതിനിടയിൽ ആറന്മുള ഉത്രട്ടാതി ജലമേള നടക്കുന്നതിനാൽ ഇന്ന് പത്തനംതിട്ട ജില്ലയ്‌ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. എന്നാൽ പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല എന്നും കളക്‌ടർ അറിയിച്ചിട്ടുണ്ട്.
 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News