Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ട്: സ‍ർക്കാർ വെട്ടിയ ഭാ​ഗങ്ങൾ പുറത്ത് വരുമോ? തീരുമാനം ഇന്ന്

Hema Committee Report: വിവരാകാശ നിയമപ്രകാരമാണ് സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തുവിടുക. 

Written by - Zee Malayalam News Desk | Last Updated : Dec 7, 2024, 09:13 AM IST
  • ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്ന് സർക്കാർ നീക്കം ചെയ്ത ഭാ​ഗങ്ങൾ പുറത്ത് വിടുന്നതിൽ തീരുമാനം ഇന്ന്
  • വിവരാവകാശ കമ്മിഷൻ രാവിലെ 11ന് ഉത്തരവ് പുറപ്പെടുവിക്കും
Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ട്: സ‍ർക്കാർ വെട്ടിയ ഭാ​ഗങ്ങൾ പുറത്ത് വരുമോ? തീരുമാനം ഇന്ന്

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്ന് സർക്കാർ നീക്കം ചെയ്ത ഭാ​ഗങ്ങൾ പുറത്ത് വിടുന്നതിൽ തീരുമാനം ഇന്ന്. വിവരവകാശക കമ്മീഷൻ തീരുമാനം എടുത്താൽ ഇന്ന് തന്നെ നീക്കം ചെയ്ത ഭാ​ഗങ്ങൾ പുറത്ത് വിടും. 

വിരവകാശ കമ്മീഷണറും കോടതിയും നിർദ്ദേശിച്ചിട്ടും സർക്കാർ പുറത്ത് വിടാത്ത 49 മുതൽ 53 വരെയുള്ള പേജുകളുടെ കാര്യത്തിലാണ് ഇന്ന് തീരുമാനമെടുക്കുന്നത്. ഏതൊക്കെ ഭാഗം പുറത്തു വിടണമെന്നതിലും ഇന്ന് അന്തിമ തീരുമാനമുണ്ടാകും. വിവരാകാശ നിയമപ്രകാരമാണ് വെട്ടിയ ഭാഗങ്ങൾ പുറത്തുവിടുക. 

Read Also: വീണ്ടും ന്യൂനമർദ്ദ സാധ്യത; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ, ഇടിമിന്നലിനും സാധ്യത

ഭാഗങ്ങൾ പുറത്ത് വിടുന്നതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകർ സമർപ്പിച്ച  രണ്ട് അപ്പീലുകളുടെ അടിസ്ഥാനത്തിലാണ് ഇന്ന് തീരുമാനമെടുക്കുന്നത്.  അപേക്ഷ നൽകിയ മാധ്യമപ്രവർത്തകരോട് രാവിലെ 11 മണിയോടെ ഉത്തരവ് കൈപ്പറ്റാൻ വിവരാവകാശ കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്.

2017 ഫെബ്രുവരി 17ന് നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ഹേമ കമ്മിറ്റി രൂപീകരിച്ചത്. അതേ വർഷം ജൂലൈ ഒന്നിന് ഹേമ കമ്മിറ്റി നിലവിൽ വന്നു. ആറുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു ആവശ്യം. രണ്ടുവർഷത്തിനുശേഷം 2019 ഡിസംബർ 31നാണ് കമ്മറ്റി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്. നാല് വർഷത്തിന് ശേഷം 2024 ഓഗസ്റ്റിൽ റിപ്പോർട്ട് പുറത്ത് വിട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News