സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുന്നു. എറണാകുളം അടക്കമുള്ള ജില്ലകളിൽ ഇന്നലെ രാവിലെ മുതൽ തോരാതെ മഴ പെയ്യുകയാണ്. മാത്രമല്ല മിക്ക ജില്ലകളിലും രാത്രിയിൽ പെയ്ത മഴയ്ക്ക് രാവിലെയും ശമനമുണ്ടായിട്ടില്ല.

Written by - Zee Malayalam News Desk | Last Updated : May 19, 2022, 07:14 AM IST
  • സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുന്നു
  • എറണാകുളം അടക്കമുള്ള ജില്ലകളിൽ ഇന്നലെ രാവിലെ മുതൽ തോരാതെ മഴ പെയ്യുകയാണ്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുന്നു. എറണാകുളം അടക്കമുള്ള ജില്ലകളിൽ ഇന്നലെ രാവിലെ മുതൽ തോരാതെ മഴ പെയ്യുകയാണ്. മാത്രമല്ല മിക്ക ജില്ലകളിലും രാത്രിയിൽ പെയ്ത മഴയ്ക്ക് രാവിലെയും ശമനമുണ്ടായിട്ടില്ല.

കേരളത്തിൽ അതിശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കൻ തമിഴ്‌നാടിന് മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴിയും തമിഴ്‌നാട് മുതൽ മദ്ധ്യപ്രദേശ് വരെ ന്യുനമർദ്ദവും നിലനിൽക്കുന്നുണ്ട്. ഇക്കാരണത്താൽ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാദ്ധ്യതയുണ്ടെന്നും നിദ്ദേശമുണ്ട്.

Also Read: പാത ഇരട്ടിപ്പിക്കല്‍: പരശുറാം എക്സ്‌പ്രസും, ജനശതാബ്ദിയും ഇന്നുമുതൽ റദ്ദാക്കി

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.  ചില ജില്ലകളിൽ യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യതയുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും നിർദ്ദേശമുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News