Heavy Rain In Kerala: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു

Control room: തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ നേതൃത്വത്തിലാണ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ ഡയറക്ടറേറ്റിലാണ് കൺട്രോൾ റൂം ആരംഭിച്ചത്.

Written by - Zee Malayalam News Desk | Last Updated : May 23, 2024, 07:33 PM IST
  • 0471 2317214 ആണ് കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ട നമ്പർ
  • കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും
Heavy Rain In Kerala: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഴക്കെടുതിയിൽ പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ നേതൃത്വത്തിലാണ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ ഡയറക്ടറേറ്റിലാണ് കൺട്രോൾ റൂം ആരംഭിച്ചത്. കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും.

0471 2317214 ആണ് കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ട നമ്പർ. മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകൾ, പെട്ടെന്നുണ്ടായ പകർച്ചവ്യാധികൾ മറ്റ് ബുദ്ധിമുട്ടുകൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് ഈ നമ്പറിൽ വിളിച്ച് അറിയിക്കാം. പൊതുജനങ്ങൾ ഈ സേവനം പരമാവധി  ഉപയോഗപ്പെടുത്തണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യം അഭ്യർഥിച്ചു.

അതേസമയം, സംസ്ഥാനത്ത് രണ്ട് ദിവസം കൂടി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് മഴ ശക്തമാകാൻ കാരണമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേ​ഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

മധ്യപടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടലിലും തെക്ക് പടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദം നിലനിൽക്കുന്നതാണ് മഴ ശക്തമാകാൻ കാരണം. സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ എറണാകുളം, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News