Rain Alert: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; നിരവധിയിടങ്ങളിൽ വെള്ളപ്പൊക്കം, കടലാക്രമണത്തിനും സാധ്യത

ശനിയാഴ്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

Written by - Zee Malayalam News Desk | Last Updated : May 12, 2021, 11:32 AM IST
  • തമ്പാനൂരിൽ കെഎസ്ആർടിസി ബസ് സ്റ്റാന്റിലും റെയിൽവേ സ്റ്റേഷനിലും എസ്എസ് കോവിൽ റോഡിലും വെള്ളക്കെട്ടുണ്ടായി
  • തെക്കൻ കേരളത്തിൽ തീരമേഖലയിലാകെ ശക്തമായ മഴയാണുണ്ടായത്
  • വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
  • ശനിയാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
Rain Alert: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; നിരവധിയിടങ്ങളിൽ വെള്ളപ്പൊക്കം, കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ (Rain) തുടരുമെന്ന് മുന്നറിയിപ്പ്. കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ട്. ചൊവ്വാഴ്ച സംസ്ഥാനത്ത് കനത്ത മഴയാണുണ്ടായത്. തെക്കൻ കേരളത്തിലെയും വടക്കൻ കേരളത്തിലെയും നിരവധിയിടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി (Flood). ശനിയാഴ്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരത്ത് റെയിൽവേ ട്രാക്കിലടക്കം വെള്ളം കയറി. തമ്പാനൂരിൽ കെഎസ്ആർടിസി ബസ് സ്റ്റാന്റിലും റെയിൽവേ സ്റ്റേഷനിലും എസ്എസ് കോവിൽ റോഡിലും വെള്ളക്കെട്ടുണ്ടായി. തമ്പാനൂരിൽ വെള്ളപ്പൊക്കത്തിനിടെ കാറിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സെത്തിയാണ് രക്ഷിച്ചത്. ലോക്ക്ഡൗൺ (Lockdown) ആയതിനാൽ വാഹനങ്ങളും ആളുകളും നിരത്തിൽ കുറവായത് അപകടങ്ങൾ കുറച്ചു. തിരുമല-വലിയവിള റോഡിലും ​ഗതാ​ഗതം തടസ്സപ്പെട്ടു.

ALSO READ: Heavy Rain: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും, 4 ജില്ലകളില്‍ Red Alert

തെക്കൻ കേരളത്തിൽ തീരമേഖലയിലാകെ ശക്തമായ മഴയാണുണ്ടായത്. ന്യൂനമർദത്തിന് മുന്നോടിയായാണ് മഴ കനക്കുന്നത്. തിരുവനന്തപുരം ന​ഗരത്തിൽ ഏഴ് മണി മുതൽ നാല് മണിക്കൂറിനുള്ളിൽ തന്നെ 128 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. കോഴിക്കോട് കക്കയത്തും കാസർകോട് വെള്ളരിക്കുണ്ടിലും ശക്തമായ മഴയുണ്ടായി (Heavy Rain). ബുധനാഴ്ച ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ നാളെ മുതൽ കേരള തീരത്ത് നിന്ന് കടലിൽ പോകരുതെന്നും നിർദേശമുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ മെയ് 14ന് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ലക്ഷദ്വീപിന് സമീപം വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം മെയ് 16ഓടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: ന്യുനമര്‍ദ്ദം ആന്ധ്രാ തീരം കടന്നു, കേരളത്തില്‍ കനത്ത മഴ, 11 ജില്ലകളില്‍ Yellow Alert

ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ലെങ്കിലും സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. നാളെ മുതൽ അറബിക്കടൽ പ്രക്ഷുബ്ധമാകാനും കടലിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയും രൂപപ്പെടാനും സാധ്യതയുണ്ട്. നിലവിൽ ആഴക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ള മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തേക്ക് എത്തേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News