കൊല്ലം: ചവറയിൽ വൻ ലഹരിവേട്ട. ഏകദേശം രണ്ടുകൊടിയോളം വരുന്ന ഹാഷിഷ് ഓയിൽ (Hashish Oil) കൊല്ലത്ത് പിടികൂടി. സംഭവത്തിൽ രണ്ടുപേരെ കസറ്റഡിയിലെടുക്കുകയും ചെയ്തു. കഴിഞ്ഞ മാസം ആറ്റിങ്ങലിൽ നിന്നും 103 കിലോ കഞ്ചാവും മൂന്നേകാൽ ലിറ്റർ ഹാഷിഷ് ഓയിലും എക്സൈസിന്റെ സ്റ്റേറ്റ് എൻഫോഴ്സ്മെന്റ് ടീം പിടിച്ചെടുത്തിരുന്നു.
Also read: Local Body Election: നാമനിർദ്ദേശ പത്രിക ഇന്ന് കൂടി സമർപ്പിക്കാം
ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊല്ലം ചവറയിൽ (Chavara) നിന്നും ഹാഷിഷ് ഓയിലുമായി രണ്ടുപേരെ പിടികൂടിയത്. ചവറ സ്വദേശി അഖിൽ രാജ്, തൃശൂർ സ്വദേശി സിറാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 2. 25 ലിറ്റർ ഹാഷിഷ് ഓയിൽ പിടികൂടിയിട്ടുണ്ട് . തൃശൂർ സ്വദേശിയായ സിറാജ് ചവറ കേന്ദ്രീകരിച്ച് ഹാഷിഷ് ഓയിൽ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നുവെന്ന് എക്സൈസ് (Excise) ടീമിന് വിവരം ലഭിച്ചിരുന്നു.
Also read: തെങ്ങോലയ്ക്ക് പിന്നിൽ ഒളിച്ചു കളിച്ച് Elli Avram, ചിത്രങ്ങൾ കാണാം...
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിലുമായി രണ്ടുപേരെ പിടികൂടിയത്. ഇതിനിടയിൽ കൊല്ലത്ത് (Kollam) നിന്നും അജിമോൻ എന്നയാളെ അഞ്ചുകിലോ കഞ്ചാവുമായി ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു. എക്സൈസ് എൻഫോഴ്സ്മെന്റ് സി. ഐ. അനിൽ കുമാർ, എസ്. ഐ. മുകേഷ് കുമാർ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)