നൂലിഴകളിൽ വിസ്മയങ്ങൾ തീർത്ത് കൂടാളി സ്വദേശിയായ വി മനോഹരൻ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ മനോഹരൻ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയിലെ വീവിംഗ് ഹെല്‍പ്പറാണ് മനോഹരന്‍. കറുപ്പും വെളുപ്പും തവിട്ടും നിറങ്ങളിലുള്ള നൂലുകളില്‍ മുടിയിഴകളും കണ്‍പുരികങ്ങളും കൃഷ്ണമണികളും എല്ലാം കണ്ണിമ തെറ്റാതെ മനോഹരന്‍ നെയ്‌തെടുക്കുന്നത് കാണുന്നത് തന്നെ കൗതുകമാണ്.
കഴിഞ്ഞ ദിവസം എന്റെ കേരളം പ്രദര്‍ശന നഗരിയിലെത്തിയ മുഖ്യമന്ത്രി തോളത്തുതട്ടി അഭിനന്ദിച്ചതിന്റെ ആനന്ദം മനോഹരന്റെ നിറഞ്ഞ ചിരിയിൽ കാണാൻ കഴിയും. ടേപ്പസ്ട്രി വീവിംഗില്‍ ശ്രദ്ധേയനായ ഇദ്ദേഹം 35 വര്‍ഷമായി നെയ്ത്ത് മേഖലയിലുണ്ട്. പ്രമുഖരുടെ ചിത്രങ്ങൾ നൂലുകളിൽ തീർക്കാനാണ് മനോഹരന് താൽപ്പര്യം. എപിജെ അബ്ദുള്‍ കലാം, മോഹന്‍ലാല്‍, ഇ എം എസ്, പി രാജീവ് തുടങ്ങി നിരവധി പ്രമുഖരുടെ ചിത്രങ്ങള്‍ ടേപ്പസ്ട്രി വീവിംഗിലൂടെ ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്.
ഒരു ദേശീയ പുരസ്‌കാര ജേതാവ് കൂടിയാണ് മനോഹരൻ. ഫര്‍ണിഷിംഗ് വിഭാഗത്തില്‍ ഫോള്‍ഡിംഗ് കര്‍ട്ടന്‍ നിര്‍മാണത്തിനുള്ള ദേശീയ പുരസ്‌കാരമാണ് മനോഹരനെ തേടിയെത്തിയത്. എ വണ്‍ സൈസിലുള്ള മുഖ്യമന്ത്രിയുടെ ചിരിക്കുന്ന മുഖമാണ് ഇപ്പോൾ ഇദ്ദേഹം നെയ്‌തെടുക്കുന്നത്. പല ഷേഡുകളിലുള്ള നൂലുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഫോട്ടോ നോക്കി ഏറെ ശ്രദ്ധയോടെയാണ് മനോഹന്റെ നെയ്ത്ത്. ഏപ്രില്‍ 14 ന് എന്റെ കേരളം പ്രദര്‍ശനം അവസാനിക്കുമ്പോഴേക്കും മുഖ്യമന്ത്രിക്ക് ചിത്രം സമ്മാനിക്കുമെന്ന് മനോഹരന്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...