ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ജിഎസ്ടി കോഴ്സ്; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി നീട്ടി

GST course: ജൂൺ 25 വരെ അപേക്ഷകൾ സമർപ്പിക്കാം. ഒരു വർഷമാണ് കോഴ്സ് കാലാവധി. 

Written by - Zee Malayalam News Desk | Last Updated : Jun 2, 2022, 09:54 AM IST
  • ജൂൺ 25 വരെ അപേക്ഷകൾ സമർപ്പിക്കാം
  • ഒരു വർഷമാണ് കോഴ്സ് കാലാവധി
  • അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ജിഎസ്ടി കോഴ്സ്; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി നീട്ടി

തിരുവനന്തപുരം: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജിഎസ്ടി കോഴ്സിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി നീട്ടി. ജൂൺ 25 വരെ അപേക്ഷകൾ സമർപ്പിക്കാം. ഒരു വർഷമാണ് കോഴ്സ് കാലാവധി. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.

ജിഎസ്ടി നിയമം, ചട്ടങ്ങൾ, അക്കൗണ്ടിങ് എന്നിവ ഉൾപ്പെടുന്നതാണ് കോഴ്സ്. ഓൺ ലൈനായും ഓഫ് ലൈനായും ക്ലാസിൽ പങ്കെടുക്കാം. 150 മണിക്കൂറാണ് പരിശീലനം. വിദ്യാർഥികൾ, സർക്കാർ-അർധസർക്കാർ, പൊതുമേഖലാ ജീവനക്കാർ, പ്രവാസികൾ, റിട്ടയർ ചെയ്തവർ, മുതിർന്ന പൗരൻമാർ എന്നിങ്ങനെ 14 വിഭാഗങ്ങൾക്ക് ഫീസ് ഇളവുണ്ട്. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. കോഴ്‌സിന്റെ സിലബസ്, ഫീസ് തുടങ്ങിയ വിശദവിവരങ്ങൾക്ക് www.gift.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9961708951, 04712593960, ഇ-മെയിൽ: pgdgst@gift.res.in.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News