പൊതുമരാമത്ത് വകുപ്പിന്‍റെ റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 191.55 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

സംസ്ഥാനത്തെ 12 റോഡുകള്‍ക്കായി 107 കോടി രൂപയും ആറ് പാലങ്ങള്‍ക്ക് 84.5 കോടി രൂപയുമാണ് അനുവദിച്ചത്

Written by - Zee Malayalam News Desk | Last Updated : Jan 18, 2022, 02:17 PM IST
  • മലപ്പുറം ജില്ലയിലെ കുണ്ടുകടവ് പാലം നിര്‍മ്മാണത്തിന് 29.3 കോടി രൂപ
  • കോഴിക്കോട് ജില്ലയിലെ വഴിക്കടവ് പാലം നിര്‍മ്മാണത്തിന് 5.5 കോടി രൂപ
  • കോട്ടയം ജില്ലയിലെ പാലക്കുളങ്കല്‍ പാലത്തിന് 9.5 കോടി രൂപ
  • വയനാട് ജില്ലയിലെ പനമരം ചെറുപുഴ റോഡിന് 10 കോടി രൂപയും അനുവദിച്ചതായി മന്ത്രി അറിയിച്ചു
പൊതുമരാമത്ത് വകുപ്പിന്‍റെ  റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 191.55 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്‍റെ  റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി നബാര്‍ഡ് സ്കീമില്‍ 191.55 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. സംസ്ഥാനത്തെ 12 റോഡുകള്‍ക്കായി 107 കോടി രൂപയും ആറ് പാലങ്ങള്‍ക്ക് 84.5 കോടി രൂപയുമാണ് അനുവദിച്ചത്. മന്ത്രി പിഎ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം ജില്ലയിലെ പാരിപ്പള്ളി മടത്തറ റോഡ്, പള്ളിക്കല്‍ മുതല ഇടവേലിക്കല്‍ റോഡ് എന്നിവയ്ക്കായി ഏഴ് കോടി രൂപ അനുവദിച്ചു. 
കൊല്ലം ജില്ലയിലെ ഏഴുകോണ്‍ കല്ലട റോഡ്, കോട്ടായിക്കോണം ഇലഞ്ഞിക്കോട് റോഡ്, കാട്ടൂര്‍ ജംഗ്ഷന്‍ കോളനി പാലക്കുഴി പാലം റോഡ് എന്നിവയ്ക്കായി എട്ട് കോടി രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.

ALSO READ: Kottayam Bus Accident: കോട്ടയത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 16 പേർക്ക് പരിക്ക്

പത്തനംതിട്ട ജില്ലയിലെ അളിയന്‍മുക്ക് കൊച്ചുകോയിക്കല്‍ സീതത്തോട് റോഡ് നവീകരണത്തിന് 15 കോടി രൂപ അനുവദിച്ചു. കോട്ടയം ജില്ലയിലെ കൊരട്ടി ഒരുങ്ങല്‍ കരിമ്പന്‍തോട് റോഡിന് 5 കോടി രൂപ അനുവദിച്ചു. ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരി രാജപുരം കീരിത്തോട് റോഡ് നവീകരിക്കുന്നതിന് 15 കോടി രൂപയും മുണ്ടിയെറുമ, കമ്പയാര്‍ ഉടുമ്പുംചോല റോഡിന് ആറ് കോടി രൂപയും അനുവദിച്ചു. 

എറണാകുളം ജില്ലയിലെ കല്ലൂച്ചിറ - മണ്ണൂച്ചിറ, പുല്ലംകുളം - കിഴക്കേപുറം - കണ്ടകര്‍ണംവേളി - വാണിയക്കാട് - കാര്‍ത്തിക വിലാസം - സര്‍വ്വീസ് സ്റ്റേഷന്‍ - ആയുര്‍വ്വേദ ഹോസ്പിറ്റല്‍ കളിക്കുളങ്ങര റോഡ് നവീകരണത്തിന് 10 കോടി രൂപയും എഴിഞ്ഞംകുളം തിരുവിനംകുന്ന് റോഡ്, സ്റ്റാര്‍ട്ട്ലൈന്‍ ഈസ്റ്റ് റോഡ്, ബേക്കറി ഈസ്റ്റ് റോഡ്, എടനക്കാട് തെക്കേമേത്ര റോഡ് എന്നിവയ്ക്ക് 5 കോടി രൂപയും അനുവദിച്ചു. പാലക്കാട് ജില്ലയിലെ ആനമറി കുറ്റിപ്പാടം റോഡ് നവീകരണത്തിന് 12 കോടി രൂപ അനുവദിച്ചു. തൃശ്ശൂര്‍ ജില്ലയിലെ പുച്ചെട്ടി - ഇരവിമംഗലം റോഡ്, മരതക്കര - പുഴമ്പല്ലം റോഡ് എന്നിവ ആധുനിക നിലവാരത്തില്‍ നവീകരിക്കുന്നതിന് ഒമ്പത് കോടി രൂപ അനുവദിച്ചു. കണ്ണൂര്‍ ജില്ലയിലെ പുലികുറുമ്പ പുറഞ്ഞാൻ റോഡിന് 5 കോടി രൂപ അനുവദിച്ചു.

ALSO READ: Road Accident: ബംഗളൂരുവിൽ വാഹനാപകടം; മലയാളികളടക്കം 4 പേർ മരിച്ചു

ആലപ്പുഴ ജില്ലയിലെ മാവേലിക്കര റെയില്‍വെ സ്റ്റേഷന്‍ ജംഗ്ഷന്‍, പുന്നെഴ, വാതിക്കുളം, കോയിക്കല്‍ മാര്‍ക്കറ്റ് റോഡ്, കല്ലുമല ജംഗ്ഷന്‍ റോഡ് എന്നിവയ്ക്ക് 10 കോടി രൂപ അനുവദിച്ചു. കാസര്‍ഗോഡ് ജില്ലയിലെ അരമനപ്പടി പാലം നിര്‍മ്മാണത്തിന് 16.3 കോടി രൂപയും കടിഞ്ഞിമൂല മാട്ടുമ്മല്‍ പാലത്തിന് 13.9 കോടി രൂപയും അനുവദിച്ചു. മലപ്പുറം ജില്ലയിലെ കുണ്ടുകടവ് പാലം നിര്‍മ്മാണത്തിന് 29.3 കോടി രൂപയും കോഴിക്കോട് ജില്ലയിലെ വഴിക്കടവ് പാലം നിര്‍മ്മാണത്തിന് 5.5 കോടി രൂപയും കോട്ടയം ജില്ലയിലെ പാലക്കുളങ്കല്‍ പാലത്തിന് 9.5 കോടി രൂപയും വയനാട് ജില്ലയിലെ പനമരം ചെറുപുഴ റോഡിന് 10 കോടി രൂപയും അനുവദിച്ചതായി മന്ത്രി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News