സർക്കാർ വാഗ്ദാനങ്ങൾ മലർപ്പൊടിക്കാരന്‍റെ സ്വപ്നമായിരുന്നില്ല; കിഫ്ബിയെ പ്രകീർത്തിച്ച് മുഖ്യമന്ത്രി

പറയുന്നതൊക്കെയും നടപ്പിലാക്കുന്ന സർക്കാരാണ് ഇവിടെയുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സമഗ്ര വികസന മാസ്റ്റർ പ്ലാനിലൂടെ നടപ്പിലാക്കിയ മേൽപ്പാലത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Written by - Zee Malayalam News Desk | Edited by - Zee Malayalam News Desk | Last Updated : Aug 17, 2022, 12:00 PM IST
  • മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി 717.29 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് വിഭാവനം ചെയ്തിരിക്കുന്നത്.
  • ചിലർ വിമർശനങ്ങൾ നടത്തി ആർദ്രം മിഷൻ ഉൾപ്പടെയുള്ള പദ്ധതികളെ തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
  • ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഫ്ലൈ ഓവർ യാഥാർഥ്യമാകുന്നതിലൂടെ സാക്ഷാത്ക്കരിക്കുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
സർക്കാർ വാഗ്ദാനങ്ങൾ മലർപ്പൊടിക്കാരന്‍റെ സ്വപ്നമായിരുന്നില്ല; കിഫ്ബിയെ പ്രകീർത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബിയിലൂടെ ആരോഗ്യരംഗത്ത് മികച്ച രീതിയിൽ നടപ്പിലാക്കിയ പദ്ധതികൾ പാവപ്പെട്ട നിരവധി ജനങ്ങൾക്ക് ആശ്വാസകരമായെന്ന് മുഖ്യമന്ത്രി. ചിലർ വിമർശനങ്ങൾ നടത്തി ആർദ്രം മിഷൻ ഉൾപ്പടെയുള്ള പദ്ധതികളെ തടസ്സപ്പെടുത്താൻ ശ്രമിച്ചു. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ മലർപ്പൊടിക്കാരന്റെ സ്വപ്നമായിരുന്നില്ല. 

പറയുന്നതൊക്കെയും നടപ്പിലാക്കുന്ന സർക്കാരാണ് ഇവിടെയുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സമഗ്ര വികസന മാസ്റ്റർ പ്ലാനിലൂടെ നടപ്പിലാക്കിയ മേൽപ്പാലത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Read Also: കെഎസ്ആർടിസി ശമ്പള പ്രശ്നം; യൂണിയനുകളുമായി മന്ത്രിതല ചർച്ച

മെഡിക്കല്‍ കോളേജിലെത്തുന്ന ജനങ്ങളുടെയും ജീവനക്കാരുടെയും ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഫ്ലൈ ഓവർ യാഥാർഥ്യമാകുന്നതിലൂടെ സാക്ഷാത്ക്കരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി 717.29 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 58 കോടി രൂപയുടെ ആദ്യഘട്ട വികസനപ്രവര്‍ത്തനങ്ങളാണ് നടത്താൻ കഴിഞ്ഞത്. 

റോഡ് മേല്‍പ്പാല നിര്‍മ്മാണത്തിന് 18.06 കോടി രൂപയാണ് വകയിരുത്തിയതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജ് കുമാരപുരം റോഡില്‍ മെന്‍സ് ഹോസ്റ്റലിന് സമീപം നിന്ന് എസ്.എ.ടി ആശുപത്രിയുടെ സമീപത്ത് എത്തിച്ചേരുന്നതാണ് മേല്‍പാലം. ഇതിലൂടെ ക്യാമ്പസില്‍ നിന്ന് വാഹനങ്ങള്‍ക്ക് തിരക്കേറിയ അത്യാഹിതവിഭാഗം പാത ഒഴിവാക്കി സുഗമമായ ഗതാഗതത്തിനാണ് വഴിയൊരുക്കുന്നത്.

Read Also: Palakkad Shahjahan Murder Case : ഷാജഹാൻ കൊലപാതകം; മുഴുവൻ പ്രതികളും പിടിയിൽ; രാഷ്ട്രീയ ബന്ധവും പരിശോധിക്കുമെന്ന് എസ്പി

കിഫ്ബി ഫണ്ടുപയോഗിച്ച് ഇന്‍കെല്‍ മുഖാന്തിരമാണ് പദ്ധതി സാക്ഷാത്ക്കരിച്ചത്. 96 മീറ്റര്‍ അപ്രോച്ച് റോഡുമുണ്ട്. 12 മീറ്ററാണ് മേല്‍പ്പാലത്തിന്റെ വീതി. മോട്ടോര്‍ വേ 7.05 മീറ്ററും വാക് വേ 04.05 മീറ്ററുമാണ്. ഇന്ത്യയില്‍ അപൂര്‍വമായിട്ടുള്ള ജോയിന്റ് ഫ്രീ മേല്‍പ്പാലമാണിത്. യൂണീഫോം സ്ലോപ്പിലാണ് ഈ മേല്‍പ്പാലം നിര്‍മ്മിച്ചിട്ടുള്ളത്. 

എസ്.എ.ടി. ആശുപത്രി, ശ്രീചിത്ര, ആര്‍സിസി, മെഡിക്കല്‍ കോളേജ് ബ്ലോക്ക്, പ്രിന്‍സിപ്പല്‍ ഓഫീസ്, സി.ഡി.സി., പി.ഐ.പി.എം.എസ്., ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ തിരക്കില്‍പ്പെടാതെ നേരിട്ടെത്താമെന്നുള്ളതാണ് പ്രധാന സവിശേഷത. ഇതിലൂടെ പ്രധാന ഗേറ്റുവഴി അത്യാഹിത വിഭാഗത്തിലും ആശുപത്രിയിലും തിരക്കില്ലാതെ എത്താനും കഴിയും. 

Read Also: Life Mission Project Second Phase : ലൈഫ് ഭവന പദ്ധതി; അന്തിമ പട്ടിക പുറത്ത് വിട്ടു; പരിശോധിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

മേൽപ്പാലം ഉദ്ഘാടന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ്, കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി. സുരേഷ്കുമാർ, നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ ഡി.ആർ.അനിൽ, ആരോഗ്യവകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News