സർക്കാർ ജോലി, അഭിമുഖം മാത്രം; അപേക്ഷിക്കാൻ ഇങ്ങനെ

.മെയ് 29 രാവിലെ 10 മുതൽ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും

Written by - Zee Malayalam News Desk | Last Updated : May 25, 2023, 06:31 PM IST
  • മെയ് 29 രാവിലെ 10 മുതൽ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും
  • ഉദ്യോഗാർഥികൾ അന്ന് രാവിലെ 10-ന് ബയോഡാറ്റയും യോഗ്യതയും
  • മുൻപരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം
സർക്കാർ ജോലി, അഭിമുഖം മാത്രം; അപേക്ഷിക്കാൻ ഇങ്ങനെ

തിരുവനന്തപുരം: വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അസിസ്റ്റന്റ് ടീച്ചർ, സംഗീതം ടീച്ചർ, ക്രാഫ്റ്റ് ടീച്ചർ, ബ്രയിലിസ്റ്റ്, മെയിൽ മേട്രൺ, നൈറ്റ് വാച്ച്മാൻ, കുക്ക് എന്നീ തസ്തികയിൽ ഓരോ ഒഴിവുകൾ ആണുള്ളത്.മെയ് 29 രാവിലെ 10 മുതൽ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും. ഉദ്യോഗാർഥികൾ അന്ന് രാവിലെ 10-ന് ബയോഡാറ്റയും യോഗ്യതയും, മുൻപരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം. 

യോഗ്യത

അസിസ്റ്റന്റ് ടീച്ചർ – കാഴ്ചയുള്ള ഉദ്യോഗാർഥികൾക്ക് ബിരുദം/പ്ലസ്ടു (തത്തുല്യം), ബി.എഡ്/ടിടിസി, ലോവർ സർട്ടിഫിക്കറ്റ്/ജൂനിയർ ഡിപ്ലോമ ഇൻ ടീച്ചിങ് ദ ബ്ലൈൻഡ് എന്നിവ ഉണ്ടായിരികണം. കാഴ്ചപരിമിതരായ ഉദ്യോഗാർഥികൾക്ക് പ്ലസ്ടു (തത്തുല്യം), ലോവർ സർട്ടിഫിക്കറ്റ്/ജൂനിയർ ഡിപ്ലോമ ഇൻ ടീച്ചിങ് ദ ബ്ലൈൻഡ് എന്നീ യോഗ്യതകൾ വേണം.

സംഗീതം ടീച്ചർ – ബി.പി.എ, എം.പി.എ, ഗാനഭൂഷൺ, ഗാനപ്രവീൺ/തത്തുല്യ യോഗ്യത.

ക്രാഫ്റ്റ് ടീച്ചർ – എസ്.എസ്.എൽ.സി / തത്തുല്യം, ക്രാഫ്റ്റിലുള്ള പ്രാവീണ്യം.

ബ്രയിലിസ്റ്റ് – എസ്.എസ്.എൽ.സി / തത്തുല്യം, ബ്രയിൽ ലിപിയിലുള്ള പ്രാവീണ്യം.

മെയിൽ മേട്രൺ – എസ്.എസ്.എൽ.സി / തത്തുല്യം, സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഫസ്റ്റ് എയിഡ് സർട്ടിഫിക്കറ്റ്, നഴ്സിങ് യോഗ്യതയുള്ളവർക്ക് മുൻഗണന (ഹോസ്റ്റലിൽ താമസിച്ച് ജോലിചെയ്യാൻ സന്നദ്ധരായിരിക്കണം).

നൈറ്റ് വാച്ച്മാൻ – മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. ശാരീരിക ക്ഷമതയും മുൻപരിചയവും അഭികാമ്യം, വാഹനം ഓടിക്കാനുള്ള ലൈസൻസും പരിചയവും.

കുക്ക് – എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം, ഭക്ഷണം പാകം ചെയ്യാനുള്ള അഭിരുചി.

അസിസ്റ്റന്റ് ടീച്ചർ, ക്രാഫ്റ്റ്, ബ്രയിലിസ്റ്റ് എന്നീ തസ്തികയിൽ പ്രായോഗിക പരീക്ഷ ഉണ്ടായിരിക്കും. ബ്രയിലിസ്റ്റിന്റെ അഭിമുഖത്തിൽ പങ്കെടുക്കുന്നവർ സ്വന്തംനിലയിൽ ബ്രയിലും സ്റ്റൈലസും കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക് 0471-2328184.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News