Gold smuggling case: കെ. ടി. ജലീലിനെ NIA വീണ്ടും ചോദ്യം ചെയ്യുന്നു

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി  (Gold smuggling case) ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി കെ.​ ടി.​ ജ​ലീ​ല്‍ (K T Jaleel) ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രായി. 

Last Updated : Sep 17, 2020, 09:09 AM IST
  • സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി കെ.​ ടി.​ ജ​ലീ​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രായി
  • രാവിലെ ആറുമണിയോടെ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ സ്വകാര്യ വാഹനത്തിലാണ് ജലീല്‍ എത്തിയത്.
Gold smuggling case: കെ. ടി. ജലീലിനെ NIA വീണ്ടും  ചോദ്യം ചെയ്യുന്നു

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി  (Gold smuggling case) ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി കെ.​ ടി.​ ജ​ലീ​ല്‍ (K T Jaleel) ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രായി. 

രാവിലെ ആറുമണിയോടെ കൊച്ചിയിലെ എന്‍.ഐ.എ  (NIA) ഓഫീസില്‍ സ്വകാര്യ വാഹനത്തിലാണ് ജലീല്‍ എത്തിയത്.  
 
അതേസമയം, മന്ത്രി എത്തുന്നതിന് മുന്‍പേതന്നെ  എ​ന്‍​ഐ​എ ഓ​ഫീ​സി​ന് മു​ന്നി​ല്‍ വ​ന്‍ സു​ര​ക്ഷാ വി​ന്യാ​സമാണ് ഒരുക്കിയത്.  ഡി​സി​പി പൂ​ങ്കു​ഴ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലീ​സ് ക​ര്‍​ശ​ന സു​ര​ക്ഷ​യൊ​രു​ക്കി​യി​രു​ന്ന​ത്. 

മ​ന്ത്രി എ​ത്തു​ന്ന​തി​ന് മുന്‍പ് തന്നെ  എ​ന്‍​ഐ​എ ഓ​ഫീ​സി​ന് മു​ന്നി​ലു​ള്ള വ​ഴി​യു​ടെ ര​ണ്ട് ഭാ​ഗ​ങ്ങ​ളും ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞി​രു​ന്നു. ഓ​ഫീ​സി​ന് മു​ന്നി​ല്‍ നൂ​റോ​ളം വ​രു​ന്ന പോ​ലീ​സ് സം​ഘ​ത്തെ​യാ​ണ് സു​ര​ക്ഷ​യ്ക്കാ​യി വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.  മ​ന്ത്രി ചോ​ദ്യം ചെ​യ്യ​ലി​ന് എ​ത്തു​ന്ന​ത് അ​റി​ഞ്ഞാ​ല്‍ പി​ന്നാ​ലെ ഉ​ണ്ടാ​കാ​വു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​യിരുന്നു  മുന്‍കരുതല്‍ 

മാ​ധ്യ​മ​ങ്ങ​ളു​ടെ ക​ണ്ണു​വെ​ട്ടി​ച്ച്‌,  രാ​ത്രി​യു​ടെ മ​റ​പ​റ്റിയായിരുന്നു  മ​ന്ത്രി​യു​ടെ കൊ​ച്ചി​യി​ലേ​ക്കു​ള്ള യാ​ത്ര. അ​ര്‍​ധ​രാ​ത്രി 12നാ​ണ് മ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ചത്. പുലര്‍ച്ചെ 6 മണിക്ക് മന്ത്രി NIA ഓഫീസില്‍ എത്തിച്ചേര്‍ന്നിരുന്നു.

മാ​ധ്യ​മ​ങ്ങ​ളു​ടെ ക​ണ്ണി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട​നാ​ണ് യാ​ത്ര രാ​ത്രി​യി​ലാ​ക്കി​യ​തെ​ന്ന് പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ഇ​തി​നോ​ട​കം ആ​രോ​പി​ച്ചു​ക​ഴി​ഞ്ഞു. നേ​ര​ത്തെ, എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് മു​ന്നി​ലും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളു​ടെ ക​ണ്ണു​വെ​ട്ടി​ച്ചാ​ണ് ഹാ​ജ​രാ​യ​ത്.

 സു​ഹൃ​ത്തി​ന്‍റെ വ​സ​തി​യി​ല്‍ ത​ന്‍റെ കാ​ര്‍ ഇ​ട്ട ശേ​ഷം, സ്വ​കാ​ര്യ കാ​റി​ലാ​ണ് മ​ന്ത്രി ഇ​ഡി ഓ​ഫീ​സി​ല്‍ എ​ത്തി​യി​രു​ന്ന​ത്. സ​മാ​ന​മാ​യ ത​ര​ത്തി​ല്‍ ജ​ലീ​ലി​ന്‍റെ ഇ​ന്ന​ത്തെ യാ​ത്ര​യു​ടെ യാ​തൊ​രു വി​വ​ര​വും പു​റ​ത്താ​കാ​തെ സൂ​ക്ഷി​ക്കാ​ന്‍ പോ​ലീ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് കൃ​ത്യ​മാ​യ നി​ര്‍​ദേ​ശം ല​ഭി​ച്ചി​രു​ന്നു​വെ​ന്നും വ്യ​ക്തം.

എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന് പിന്നാലെയാണ്‌ NIAയും  മന്ത്രിയെ ചോദ്യം ചെയ്യുന്നത്‌. പ്രധാനമായും മാര്‍ച്ച്‌ നാലിന് എത്തിയ നയതന്ത്ര ബാഗേജിനെ പറ്റിയാണ് ചോദ്യം ചോദ്യം ചെയ്യുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പ്രൊട്ടോക്കോള്‍ ഓഫീസറില്‍ നിന്നടക്കം എന്‍.ഐ.എ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇത്തരം നയതന്ത്ര ബാഗേജുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നാണ് പ്രൊട്ടൊക്കോള്‍ ഓഫീസര്‍ വ്യക്തമാക്കിയത്. 

Also read: കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടിട്ടുള്ള പ്രതിഷേധ മാർച്ചുകളിൽ വ്യാപക സംഘർഷം..!

4478 കിലോഗ്രാം ഭാരമാണ് നയതന്ത്ര ബാഗേജിന് ഉണ്ടായിരുന്നത്. മതഗ്രന്ഥത്തിന്‍റെ ഭാരം കിഴിച്ച്‌ മറ്റെന്താണ് ബാഗേജില്‍ ഉണ്ടായിരുന്നത് എന്നാണ്  NIA അന്വേഷിക്കുന്നത്.
 
നേരത്തെ റംസാന്‍ കിറ്റ് വിതരണ സമയത്ത് സ്വപ്‌നാ സുരേഷിനെ വിളിച്ചിരുന്നു എന്നാണ് മന്ത്രി ജലീല്‍ പറഞ്ഞിരുന്നത്. എന്നാല്‍  മൂന്ന് പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളില്‍ സ്വപ്‌നാ സുരേഷിനെ വിളിച്ചിരുന്നു എന്നാണ് കെ.ടി ജലീലിന്‍റെ മൊഴി. 16 തവണയാണ് കോളുകള്‍ എങ്കിലും, വാട്‌സ് ആപ്പ് കോളുകളുടേയും, ചാറ്റുകളുടേയും കണക്ക് പുറത്തുവന്നിട്ടില്ല.

Also read: Gold Smuggling Case: അന്വേഷണ പരിധിയിലേക്ക് മറ്റൊരു മന്ത്രി കൂടി, തെളിവുകള്‍

താന്‍ ഔദ്യോഗികമായ ഇടപെടല്‍ മാത്രമാണ് കോണ്‍സുലേറ്റുമായും കേസില്‍ പ്രതിയായിട്ടുളള സ്വപ്‌നയുമായിട്ടും നടത്തിയത് എന്നാണ്   മന്ത്രി  കെ. ടി. ജലീല്‍ ആവര്‍ത്തിക്കുന്നത്.  

Trending News