ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ പിഎ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍. തരൂരിന്റെ പിഎ ശിവകുമാര്‍ പ്രസാദും കൂട്ടാളിയുമാണ് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് 500 ഗ്രാം സ്വര്‍ണം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.
Congress leader Shashi Tharoor's aide Shiv Kumar has been detained by customs in a case related to gold smuggling. More details are awaited: Sources pic.twitter.com/WMW22C8vVy
— IANS (@ians_india) May 29, 2024
ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരനെ സ്വീകരിക്കാനായാണ് ശിവകുമാര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്. ഇയാളില്‍ നിന്ന് സ്വര്‍ണം കൈപ്പറ്റുന്നതിനിടെയാണ് ശിവകുമാറിനെയും കൂട്ടാളിയെയും കസ്റ്റംസ് പിടികൂടിയത്. പിടിയിലാകുമ്പോള്‍ ശിവകുമാര്‍ പ്രസാദിന്റെ പക്കല്‍ ഒരു എയര്‍ഡ്രോം എന്‍ട്രി പെര്‍മിറ്റ് കാര്‍ഡ് ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ചാണ് ശിവകുമാര്‍ എയര്‍പോര്‍ട്ട് വളപ്പില്‍ പ്രവേശിച്ചതെന്നും സ്വര്‍ണം കൈപ്പറ്റിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇരുവരെയും പിടികൂടി. ഈ സമയം ഇവരില്‍ നിന്ന് 500 ഗ്രാം സ്വര്‍ണം കണ്ടെടുക്കുകയും ചെയ്‌തെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ALSO READ: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്
അതേസമയം, കസ്റ്റംസ് പിടിയിലായ ശിവകുമാര്‍ പ്രസാദ് തന്റെ മുന്‍ സ്റ്റാഫാണെന്ന് ശശി തരൂര്‍ എംപി സ്ഥിരീകരിച്ചു. 72കാരനും വൃക്കരോഗിയുമായ ശിവകുമാറിനെ താത്ക്കാലിക സ്റ്റാഫില്‍ തുടരാന്‍ അനുവദിച്ചിരുന്നുവെന്നും നിയമം അതിന്റെ വഴിയ്ക്ക് പോകട്ടെയെന്നും തരൂര്‍ വ്യക്തമാക്കി. ശിവകുമാറിനെതിരെ എന്ത് നടപടിയെടുത്താലും അതിന് തന്റെ പരിപൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.