''ദൈവം പ്രത്യക്ഷപ്പെട്ട് നരബലി നൽകാൻ ആവശ്യപ്പെട്ടു''; ആറ് വയസുകാരനെ കൊന്ന രണ്ട് പേർ പിടിയിൽ

ദൈവം പ്രത്യക്ഷപ്പെട്ട് നരബലി നടത്താൻ ഇരുവരോടും ആവശ്യപ്പെട്ടെന്നും ഭോലെ ബാബയുടെ ആഗ്രഹപ്രകാരമാണ് കൊല നടത്തിയതെന്നുമാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി. എന്നാല്‍ ഇവർ മയക്കുമരുന്ന് ലഹരിയിലായിരുന്നവെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.

Edited by - Zee Malayalam News Desk | Last Updated : Oct 3, 2022, 12:48 PM IST
  • ഡൽഹിയിലെ ലോധി കോളനിയിലെ സിആർപിഎഫ് കെട്ടിട നിർമ്മാണ മേഖലിയിലാണ് സംഭവം നടന്നത്.
  • യുപിയിൽ നിന്നെത്തിയ മറ്റൊരു തൊഴിലാളി കുടുംബത്തിലെ കുട്ടിയെയാണ് ഇവർ ക്രൂര കൃത്യത്തിന് ഇരയാക്കിയത്.
  • പരിചയമുണ്ടായിരുന്ന കുട്ടിയെ അടുത്തേക്ക് വിളിച്ച് കഴുത്തിവും തലയിലും ആഴത്തിൽ മുറവുകളുണ്ടാക്കിയാണ് കൊലപാതകം നടത്തിയത്.
''ദൈവം പ്രത്യക്ഷപ്പെട്ട് നരബലി നൽകാൻ ആവശ്യപ്പെട്ടു''; ആറ് വയസുകാരനെ കൊന്ന രണ്ട് പേർ പിടിയിൽ

ന്യൂഡൽഹി: കുടുംബം അഭിവൃദ്ധി പ്രാപിക്കാനും സമ്പത്ത് വർദ്ധിക്കാനും ആറ് വയസുകാരനെ ബലി നൽകിയ സംഭവത്തിൽ രണ്ട് പേര്‍ അറസ്റ്റിൽ. ബിഹാർ സ്വദേശികളായ കുടിയേറ്റ തൊഴിലാളികളാണ് അറസ്റ്റിലായത്. 19 വയസുകാരനായ വിജയ് കുമാർ, 22 വയസുള്ള അമർ കുമാർ എന്നിവരെയാണ് മറ്റ് തൊഴിലാളികളും സിആർപിഎഫ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടിയത്. 

ഡൽഹിയിലെ ലോധി കോളനിയിലെ സിആർപിഎഫ് കെട്ടിട നിർമ്മാണ മേഖലിയിലാണ് സംഭവം നടന്നത്. സിമന്റ് പാളികൾ മുറിച്ചുമാറ്റുന്ന ജോലിയാണ് ഇരുവരും ചെയ്തിരുന്നത്. യുപിയിൽ നിന്നെത്തിയ മറ്റൊരു തൊഴിലാളി കുടുംബത്തിലെ കുട്ടിയെയാണ് ഇവർ ക്രൂര കൃത്യത്തിന് ഇരയാക്കിയത്. 

Read Also: Chala Accident: ചാല മാർക്കറ്റിൽ നിയന്ത്രണംവിട്ട പാൽ വണ്ടി ഇടിച്ചു തകർത്തത് പത്തോളം കടകൾ; ദുരന്തം ഒഴിവായത് പുലർച്ചയായതിനാൽ

പരിചയമുണ്ടായിരുന്ന കുട്ടിയെ അടുത്തേക്ക് വിളിച്ച് കഴുത്തിവും തലയിലും ആഴത്തിൽ മുറവുകളുണ്ടാക്കിയാണ് കൊലപാതകം നടത്തിയത്. ഈ സമയം ദുർഗാ പൂജയുമായി ബന്ധപ്പെട്ടുള്ള തിരക്കിലായിരുന്നു മറ്റ് തൊഴിലാളികൾ. ദൈവം പ്രത്യക്ഷപ്പെട്ട് നരബലി നടത്താൻ ഇരുവരോടും ആവശ്യപ്പെട്ടെന്നും ഭോലെ ബാബയുടെ ആഗ്രഹപ്രകാരമാണ് കൊല നടത്തിയതെന്നുമാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി. 

എന്നാല്‍ ഇവർ മയക്കുമരുന്ന് ലഹരിയിലായിരുന്നവെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി കൊണ്ടുപോയി. വിശദമായ അന്വേഷണം ഇതുമായി ബന്ധപ്പെട്ട് നടത്തുമെന്ന് പോലീസ് പറഞ്ഞു.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News