തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട്‌സയന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ നവീകരിച്ച വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. നിയമ, വ്യവസായ, കയര്‍ വകുപ്പു മന്ത്രി പി.രാജീവ് വെബ്‌സൈറ്റിന്റെ പ്രകാശനം നിര്‍വ്വഹിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ ജി.അജിത്കുമാര്‍, ക്യൂറേറ്റര്‍ ഡോ വൈശാഖന്‍ തമ്പി, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ഡോ രതീഷ് കൃഷ്ണന്‍, ഡിസൈന്‍ കമ്മറ്റി കണ്‍വീനര്‍ ബെറ്റ്‌നിസോള്‍, ഫഹീദ മുംതാസ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിനെക്കുറിച്ചും ഫെസ്റ്റിവലിലെ പ്രദര്‍ശനങ്ങളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വെബ്‌സൈറ്റ് തയാറാക്കിയിട്ടുള്ളത്. ലൈഫ് സയന്‍സ് എന്ന വിഷയത്തില്‍ അധിഷ്ഠിതമായ ക്യൂറേറ്റഡ് എക്‌സിബിഷനെക്കുറിച്ചുള്ള വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫെസ്റ്റിവലിലെ എക്‌സിബിഷനുകളിലേക്കുള്ള പ്രവേശന ടിക്കറ്റുകള്‍ വെബ്‌സൈറ്റില്‍ ബുക്ക് ചെയ്യാം. ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാ,സാംസ്‌കാരിക പരിപാടികളുടെയും പ്രഭാഷണ പരിപാടികളുടെയും സീറ്റുകളും gsfk.org എന്ന വെബ്‌സൈറ്റിലൂടെ സൗജന്യമായി ബുക്ക് ചെയ്യാം. 2024 ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്കിലാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.