തിരുവനന്തപുരം: ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പബ്ലിക് ടോക്കില്‍ ഇന്ത്യയുടെ വാട്ടര്‍മാന്‍ എന്നറിയപ്പെടുന്ന ഡോ. രാജേന്ദ്ര സിങ് ഇന്ന് (25-01-2-24, വ്യാഴം) സംസാരിക്കും. വൈകിട്ട് അഞ്ച് മണിക്ക് തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കിലെ ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള വേദിയിലാണ് പബ്ലിക് ടോക് സംഘടിപ്പിക്കുന്നത്. രാജസ്ഥാനിലെ ആല്‍വാര്‍ കേന്ദ്രമാക്കി തരുണ്‍ ഭാരത് സംഘ് എന്ന എന്‍ജിഒയിലൂടെ പരിസ്ഥിതി-ജല സംരക്ഷണ മേഖലകളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്ന വ്യക്തിയാണ് ഡോ. രാജേന്ദ്ര സിങ്. ജൊഹാഡ് എന്ന പ്രാദേശിക ജലസംഭരണികളും ചെക്ഡാമുകളും നിര്‍മിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളിലൂടെ രാജസ്ഥാനിലെ നാമാവശേഷമായിക്കൊണ്ടിരുന്ന അഞ്ചു നദികളെ വീണ്ടെടുക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള തരുണ്‍ ഭാരത് സംഘിനു സാധിച്ചു.
ALSO READ: പിണറായി വിജയൻ പാവപ്പെട്ടവരെ കൊല്ലുന്ന മുഖ്യമന്ത്രിയായി മാറി: കെ.സുരേന്ദ്രൻ
2001ല്‍ മാഗ്സസെ അവാര്‍ഡും, 2015ല്‍ ജല നോബല്‍ എന്നറിയപ്പെടുന്ന സ്റ്റോക്ഹോം വാട്ടര്‍പ്രൈസും അദ്ദേഹത്തെ തേടിയെത്തി. 2008ല്‍ ദി ഗാര്‍ഡിയന്‍, ഭൂമിയെ രക്ഷിക്കാന്‍ ശേഷിയുള്ള 50 പേരുടെ പട്ടിക തയാറാക്കിയതില്‍ ഒരു പേര് ഡോ. രാജേന്ദ്രസിങ്ങിന്റേതായിരുന്നു. Forging a sustainable path in electronics manufacturing through advanced practices എന്ന വിഷയത്തില്‍ ഇന്നലെ നടന്ന സെഷനില്‍ ജര്‍മ്മനിയിലെ ഫ്രാന്‍ഹോവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെറാമിക് ടെക്നോളജീസ് ആന്‍ഡ് സിസ്റ്റംസില്‍ നിന്നുള്ള സയന്റിസ്റ്റായ ഡോ ജോബിന്‍ വര്‍ഗ്ഗീസ് സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.