Gender Equality : ലിംഗനീതിക്കായി കോളേജുകളിൽ ക്യാമ്പയിൻ ആരംഭിക്കാൻ ഒരുങ്ങി ഉന്നതവിദ്യാഭ്യാസ വകുപ്പ്

വിദ്യാർഥികളെ ജന്‍ഡര്‍ അവബോധം വളര്‍ത്തിയെടുക്കുന്നതിനായി സജ്ജമാക്കുക. നിലനില്‍കുന്ന ലിംഗവേചനത്തിന്റെ, സ്വാഭാവികമെന്നു തോന്നിപ്പിക്കുന്ന ഭിന്നമുഖങ്ങൾ മാറ്റിയെടുക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം. 

Written by - Zee Malayalam News Desk | Last Updated : Nov 16, 2021, 06:54 PM IST
  • വിദ്യാർഥികളെ ജന്‍ഡര്‍ അവബോധം വളര്‍ത്തിയെടുക്കുന്നതിനായി സജ്ജമാക്കുക.
  • നിലനില്‍കുന്ന ലിംഗവേചനത്തിന്റെ, സ്വാഭാവികമെന്നു തോന്നിപ്പിക്കുന്ന ഭിന്നമുഖങ്ങൾ മാറ്റിയെടുക്കുക.
  • തിരിച്ചറിയുന്ന വിവേചനങ്ങളെ, പ്രകടമായ വിവേചനത്തെ തിരുത്തുക.
  • ലിംഗപദവിയുടെ വിവിധ വശങ്ങൾ - ശാസ്ത്രീയത, നിയമം മുതലായവ - പഠിപ്പിക്കുക. കലായങ്ങളിലെ പൊതു ഇടങ്ങൾ ജൻഡർ സൗഹൃദപരമാക്കുക തുടഭങ്ങിയവാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.
 Gender Equality : ലിംഗനീതിക്കായി കോളേജുകളിൽ ക്യാമ്പയിൻ ആരംഭിക്കാൻ ഒരുങ്ങി ഉന്നതവിദ്യാഭ്യാസ വകുപ്പ്

Thiruvananthapuram : സംസ്ഥാനത്തെ കോളേജുകളിൽ ലിംഗനീതിയും സാമൂഹ്യനീതിയും ഉറപ്പാക്കാനുള്ള ഒരു പ്രചാരണത്തിന് തുടക്കം കുറിക്കാൻ ഒരുങ്ങി ഉന്നതവിദ്യാഭ്യാസ വകുപ്പ്.  'സമഭാവനയുടെ സത്കലാശാലകൾ' എന്ന പേരിലുള്ള ഈ പ്രചാരണത്തിന്റെ ഉദ്‌ഘാടനവും തുടർന്നുള്ള ശില്‌പശാലയും നവംബർ 17, 18 ദിവസങ്ങളിൽ തിരുവനന്തപുരം കെടിഡിസി ഗ്രാന്റ് ചൈത്രത്തിൽ നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. 

കഴിഞ്ഞ കാലങ്ങളിൽ കേരളം ആഗോളശ്രദ്ധ നേടിയത് നമ്മുടെ വികസനസൂചികകൾ സ്ത്രീകൾക്ക് അനുകൂലമായതുകൊണ്ടാണ്. സ്ത്രീപുരുഷ അനുപാതത്തിലും സ്ത്രീ സാക്ഷരതയിലും ഉന്നതവിദ്യാഭ്യാസത്തിലും എല്ലാം തന്നെ കേരളം ഒന്നാം സ്ഥാനത്താണെങ്കിലും കേരളത്തെ പിറകോട്ടുവലിക്കുന്ന ചില ഘടകങ്ങളും ഇപ്പോഴും ഉയർന്നുനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കോളേജുകൾ കേന്ദ്രീകരിച്ചുള്ള ക്യാമ്പയിന് ഉന്നതവിദ്യാഭ്യാസവകുപ്പും,  'സ്ത്രീപക്ഷ കേരളം' എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരും തുടക്കം കുറിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. 

ALSO READ : Foody Wheels Kerala| 20 ടൂറിസം കേന്ദ്രങ്ങളിൽ ‘ഫുഡി വീൽസ്’ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി

വിദ്യാർഥികളെ ജന്‍ഡര്‍ അവബോധം വളര്‍ത്തിയെടുക്കുന്നതിനായി സജ്ജമാക്കുക. നിലനില്‍കുന്ന ലിംഗവേചനത്തിന്റെ, സ്വാഭാവികമെന്നു തോന്നിപ്പിക്കുന്ന ഭിന്നമുഖങ്ങൾ മാറ്റിയെടുക്കുക. തിരിച്ചറിയുന്ന വിവേചനങ്ങളെ, പ്രകടമായ വിവേചനത്തെ തിരുത്തുക. ലിംഗപദവിയുടെ വിവിധ വശങ്ങൾ - ശാസ്ത്രീയത, നിയമം മുതലായവ - പഠിപ്പിക്കുക. കലായങ്ങളിലെ പൊതു ഇടങ്ങൾ ജൻഡർ സൗഹൃദപരമാക്കുക തുടഭങ്ങിയവാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.

ALSO READ : Entrepreneurship Development Plan| മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി 5 % പലിശയിൽ 1 കോടി രൂപ വരെ വായ്‌പ

കൂടാതെ പരാതിസെല്ലുകളെ ഫലപ്രദമായി പ്രവർത്തനത്തിൽ കൊണ്ടുവരിക. മുഖ്യ അധ്യാപിക മുതൽ വാർഡനും സെക്യൂരിറ്റിയും വരെയുണ്ടാകേണ്ട സ്ത്രീസൗഹൃദ അന്തരീക്ഷം ഉറപ്പാക്കുക. സ്വയരക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾക്ക് പ്രാപ്‌തമാക്കുക. ജെൻഡർ അവബോധം ജീവിതശൈലിയാക്കുക. കലാലയങ്ങളെയും സൗഹൃദങ്ങളെയും ലിംഗചൂഷണ മുക്തമാക്കുക.

ALSO READ :  Plus one seat | സംസ്ഥാനത്ത് പ്ലസ് വൺ അധിക ബാച്ചുകൾ 23ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

ബോധവൽക്കരണം, ചർച്ചാവേദികൾ, പ്രദർശനങ്ങൾ, ക്യാംപുകൾ, സാമൂഹ്യമാധ്യമപ്രചാരണം തുടങ്ങി വിവിധ രീതിശാസ്ത്രങ്ങളിലൂടെ ഈ ലക്ഷ്യങ്ങൾ നേടാനാണ് പൊതുവിൽ ഉദ്ദേശിക്കുന്നത് മന്ത്രി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News