Wild Gaur Attack: വിദ്യാർഥികളെ ഇടിച്ചു തെറിപ്പിച്ച് കാട്ടു പോത്ത്; നട്ടെല്ലിനടക്കം പരിക്ക്

വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ കുളത്തുപ്പുഴ പട്ടണത്തോട് ചേര്‍ന്നുള്ള  പഞ്ചായത്ത് സ്റ്റേഡിയത്തില്‍ കളിച്ചുകൊണ്ട് നിന്നവര്‍ക്ക് നേരെയാണ് അപ്രതീക്ഷിതമായി കാട്ടു പോത്ത് പാഞ്ഞെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Feb 23, 2024, 08:53 AM IST
  • വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം
  • നട്ടെല്ലിനും കാലിനും ഗുരുതരമായി പരിക്കേറ്റ നിതിനെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
  • ഇതിനെതിരെ നാട്ടുകാര്‍ വലിയ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്
Wild Gaur Attack: വിദ്യാർഥികളെ ഇടിച്ചു തെറിപ്പിച്ച് കാട്ടു പോത്ത്; നട്ടെല്ലിനടക്കം പരിക്ക്

കൊല്ലം: ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. കുളത്തുപ്പുഴ പതിനാറേക്കര്‍ സ്വദേശിയും എഞ്ചിനീയറിംഗ് വിദ്യാര്‍ഥി നിതിന്‍ ലോപ്പസ് (22), ആദില്‍ (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ കുളത്തുപ്പുഴ പട്ടണത്തോട് ചേര്‍ന്നുള്ള പതിനാറേക്കര്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ കളിച്ചുകൊണ്ട് നിന്നവര്‍ക്ക് നേരെയാണ് അപ്രതീക്ഷിതമായി കാട്ടുപോത്ത് പാഞ്ഞെത്തിയത്. 

നിതിനെ നടുവിന് ഇടിച്ചു തെറിപ്പിച്ചു കാലിനു ചവിട്ടേറ്റു. പിന്നീട് ആദിലിന് നേരെ പഞ്ഞടുത്തുവെങ്കിലും ആദില്‍ ഒഴിഞ്ഞു മാറുകയായിരുന്നു. നിതിനെയും ആദിലിനേയും അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു. നട്ടെല്ലിനും കാലിനും ഗുരുതരമായി പരിക്കേറ്റ നിതിനെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

ആദിലിനു പരിക്ക് ഗുരുതരമല്ല. അതേസമയം ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. വന്യജീവി ആക്രമണം രൂക്ഷമായ ഇടങ്ങളില്‍ വനാവരണം പദ്ധതി പ്രഖ്യാപിച്ചു ഉദ്ഘാടനം കഴിഞ്ഞു എങ്കിലും പ്രവര്‍ത്തികള്‍ ഒച്ചിഴയും വേഗത്തിലാണ് എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതിനെതിരെയും നാട്ടുകാര്‍ വലിയ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News