Fuel Price Hike : ഇന്ധന വില വർധനയ്ക്കെതിരെ KSRT എംപ്ലോയീസ് അസോസിയേഷൻ(CITU) ചൊവ്വാഴ്ച പ്രതിഷേധം സംഘടിപ്പിക്കും

KSRT എംപ്ലോയീസ് അസോസിയേഷൻ(CITU) നേതൃത്വത്തിൽ ചൊവ്വാഴ്ച 100 കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും.

Written by - Zee Malayalam News Desk | Last Updated : Oct 10, 2021, 08:13 PM IST
  • കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ഒരു ലിറ്റർ ഡീസലിന് 4.49 രൂപയും പെട്രോളിന് 3 രൂപയും വർദ്ധിപ്പിച്ചു.
  • അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞപ്പോഴും എണ്ണ വില കുറക്കാൻ കേന്ദ്രം തയ്യാറായില്ല എന്ന് മാത്രമല്ല അധിക എക്സൈസ് തീരുവ ഇനത്തിൽ 30 രൂപയിലധികം ഈടാക്കുകയും ചെയ്യുന്നു.
  • അധിക എക്സൈസ് തീരുവ വെട്ടിക്കുറക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കെ.എസ്.ആർ.ടി.ഇ.എ സംസ്ഥാന ഭാരവാഹി യോഗം ആവശ്യപ്പെട്ടു.
Fuel Price Hike : ഇന്ധന വില വർധനയ്ക്കെതിരെ KSRT എംപ്ലോയീസ് അസോസിയേഷൻ(CITU) ചൊവ്വാഴ്ച പ്രതിഷേധം സംഘടിപ്പിക്കും

Thiruvananthapuram : സംസ്ഥാനത്ത് പെട്രോളിന് പുറമെ ഡീസലിനും വില 100 രൂപ (Fuel Price Hike) കടന്നതിൽ പ്രതിഷേധിച്ച് KSRT എംപ്ലോയീസ് അസോസിയേഷൻ(CITU) നേതൃത്വത്തിൽ ചൊവ്വാഴ്ച 100 കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. 

കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ഒരു ലിറ്റർ ഡീസലിന് 4.49 രൂപയും പെട്രോളിന് 3 രൂപയും വർദ്ധിപ്പിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞപ്പോഴും എണ്ണ വില കുറക്കാൻ കേന്ദ്രം തയ്യാറായില്ല എന്ന് മാത്രമല്ല അധിക എക്സൈസ് തീരുവ ഇനത്തിൽ 30 രൂപയിലധികം ഈടാക്കുകയും ചെയ്യുന്നു. അധിക എക്സൈസ് തീരുവ വെട്ടിക്കുറക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കെ.എസ്.ആർ.ടി.ഇ.എ സംസ്ഥാന ഭാരവാഹി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻ്റ് ആനത്തലവട്ടം ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു.

ALSO READ : Petrol Diesel Price Updates| സർവ്വകാല റെക്കോർഡിൽ ഡീസൽ വില, ഒരു ലിറ്ററിന് 100 രൂപ, 17 ദിവസം കൊണ്ട് കൂടിയത് 2 രൂപ       

ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക, എം പാനൽ ജീവനക്കാരെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 202l നവംബർ 5ന് പണിമുടക്ക് നടത്താനും യോഗം തീരുമാനിച്ചു. പണിമുടക്കിന് മുന്നോടിയായി ഈ മാസം 13ന് യൂണിറ്റ് തല ധർണ്ണയം, 28 ന് സെക്രട്ടറിയേറ്റ്, കളക്ടറേറ്റ് മാർച്ചും സംഘടിപ്പിക്കും.

ALSO READ : Petrol Price Kerala: ഇന്ന് സെഞ്ചുറി അടിച്ച് പെട്രോൾ വില, മൂന്നിടങ്ങളിൽ 100 രൂപ

ഇന്ന് രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും പെട്രോൾ,ഡീസൽ വില വർധന. സർവ്വകാല റെക്കോഡും ഭേദിച്ച് കേരളത്തിൽ ഇതാദ്യമായി ഡീസൽ വില (Diesel Price Kerala) റെക്കോർഡിലേക്ക് എത്തി. തിരുവനന്തപുരം വെള്ളറടയിൽ ഡീസലിന് 100.08 രൂപയാണ് ഇന്നത്തെ വില. പാറശ്ശാലയിലും വില 100-ലേക്ക് എത്തി. 100.11 രൂപയാണ് പാറശ്ശാലയിൽ ഒരു ലിറ്റർ ഡീസലിന് ഇന്ന് വില

ഡീസലിന് 38 പൈസയും, പെട്രോളിന് 32 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരം ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലെല്ലാം വില 100 കടന്നു. ഡീസൽ വില കൂടിയതോടെ ചരക്ക് നീക്കം അടക്കം വലിയ പ്രതിസന്ധിയാലാവാൻ സാധ്യതയുണ്ട്.

ALSO READ : Kerala Petrol Price: ഇന്ധന വിലയിൽ വർധന, തിരുവനന്തപുരത്ത് ലിറ്ററിന് 98 രൂപ

എന്നാൽ വിലക്കയറ്റം സംബന്ധിച്ച് എണ്ണക്കമ്പനികൾ ഇത് വരെ യാതൊരു വ്യക്തതയും വരുത്തിയിട്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News