Fuel price: രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു; പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയും കൂട്ടി

തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 110.81 രൂപയും ഡീസലിന് 103.60 രൂപയുമായി

Written by - Zee Malayalam News Desk | Last Updated : Oct 29, 2021, 08:02 AM IST
  • കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 108.95 രൂപയും ഡീസൽ ലിറ്ററിന് 102. 80 രൂപയും കൂടി
  • കോഴിക്കോട് പെട്രോൾ ലിറ്ററിന് 109.45 രൂപയും ഡീസലിന് 102. 93 രൂപയുമാണ് ഇന്നത്തെ നിരക്ക്
  • സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നവംബർ ഒമ്പത് മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവയ്ക്കും
  • ബസ് ചാർജ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കുന്നത്
Fuel price: രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു; പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയും കൂട്ടി

തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ -ഡീസൽ വില (Fuel price) വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 110.81 രൂപയും ഡീസലിന് 103.60 രൂപയുമായി.

കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 108.95 രൂപയും ഡീസൽ ലിറ്ററിന് 102. 80 രൂപയും കൂടി. കോഴിക്കോട് പെട്രോൾ ലിറ്ററിന് 109.45 രൂപയും ഡീസലിന് 102. 93 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ALSO READ: Fuel price hike | ഇന്ധന വില ഇന്നും വർധിപ്പിച്ചു പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വർധിച്ചു

അതേസമയം ഇന്ധനവില വർധന വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നവംബർ ഒമ്പത് മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവയ്ക്കും. മിനിമം ചാർജ് 12 രൂപയാക്കണം. വിദ്യാർത്ഥികളുടെ മിനിമം ചാർജ് ആറ് രൂപയാക്കണം. തുടർന്നുള്ള ചാർജ് യാത്രാ നിരക്കിന്റെ 50 ശതമാനമാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസുടമകൾ സമരത്തിനൊരുങ്ങുന്നത്.

2018ൽ ഡീസലിന് 62 രൂപയായിരുന്നപ്പോഴാണ് മിനിമം ചാർജ് എട്ട് രൂപയാക്കിയത്. ഇപ്പോൾ 41 രൂപ വരെ വർധിച്ചു. യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായി. ഇക്കാര്യങ്ങളെല്ലാം പരി​ഗണിച്ച് ബസ് ചാർജ് വർധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. സ്വകാര്യ ബസുകളുടെ വാഹന നികുതി പൂർണമായും ഒഴിവാക്കണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News