Congress Leaders: കോൺ​ഗ്രസിൽ നിന്ന് നേതാക്കൾ ബിജെപിയിലേക്ക്; തൃശൂരിൽ നാല് നേതാക്കൾ ബിജെപിയിൽ ചേർന്നു

Congress Leaders Joined BJP: കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എംഎം കൃഷ്ണനുണ്ണി ഉൾപ്പെടെ നാല് കോൺ​ഗ്രസ് നേതാക്കളാണ് ബിജെപിയിൽ ചേർന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 27, 2024, 06:51 PM IST
  • എംഎം കൃഷ്ണനുണ്ണി, കെജി അരവിന്ദാക്ഷൻ, വിഎ രവീന്ദ്രൻ, സിഎ സജീവ് എന്നിവരാണ് ബിജെപിയിൽ ചേർന്നത്
  • കോൺ​ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാക്കളെ പ്രകാശ് ജാവദേക്കർ ഷാൾ അണിയിച്ച് സ്വീകരിച്ചു
Congress Leaders: കോൺ​ഗ്രസിൽ നിന്ന് നേതാക്കൾ ബിജെപിയിലേക്ക്; തൃശൂരിൽ നാല് നേതാക്കൾ ബിജെപിയിൽ ചേർന്നു

തൃശൂർ: തൃശൂരിൽ കോൺ​ഗ്രസിൽ നിന്ന് ബിജെപിയിലേക്ക് കൊഴിഞ്ഞുപോക്ക് തുടരുന്നു. നാല് കോൺ​ഗ്രസ് നേതാക്കളാണ് ബിജെപിയിൽ ചേർന്നത്. കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എംഎം കൃഷ്ണനുണ്ണി ഉൾപ്പെടെ നാല് കോൺ​ഗ്രസ് നേതാക്കളാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്.

ബിജെപിയിൽ ചേർന്ന കോൺ​ഗ്രസ് നേതാക്കളെ പ്രകാശ് ജാവദേക്കർ ഷാൾ അണിയിച്ച് സ്വീകരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്മജ വേണു​ഗോപാലിന് പിന്നാലെ നിരവധി കോൺ​ഗ്രസ് നേതാക്കളാണ് ബിജെപിയിൽ ചേരുന്നത്.

ALSO READ: കൊല്ലത്ത് ഗവൺമെന്റ് ഐടിഐയിൽ എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറിനെ തടഞ്ഞു; എസ്എഫ്ഐ-എബിവിപി പ്രവർത്തകർ ഏറ്റുമുട്ടി

എംഎം കൃഷ്ണനുണ്ണി, കെജി അരവിന്ദാക്ഷൻ, വിഎ രവീന്ദ്രൻ,  സിഎ സജീവ് എന്നിവരാണ് ബിജെപിയിൽ ചേർന്നത്. നിരവധി പേർ കോൺ​ഗ്രസിൽ അതൃപ്തരാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ കോൺ​ഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് എത്തുമെന്നുമാണ് ബിജെപിയുടെ വാദം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News