K P Viswanathan Passed Away | മുൻ മന്ത്രി കെപി വിശ്വനാഥൻ അന്തരിച്ചു

ആറ് തവണ എംഎൽഎ ആയി. കുന്നം കുളം കൊടകര നിയമസഭാ മണ്ഡലങ്ങളിൽ നിന്നാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Dec 15, 2023, 10:52 AM IST
  • യൂത്ത് കോൺഗ്രസ് വഴി രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്ന നേതാവ്
K P Viswanathan Passed Away | മുൻ മന്ത്രി കെപി വിശ്വനാഥൻ അന്തരിച്ചു

തൃശ്ശൂർ: മുൻ മന്ത്രിയും തൃശ്ശൂരിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന കെപി വിശ്വനാഥൻ അന്തരിച്ചു. 82 വയസ്സായിരുന്നു. യൂത്ത് കോൺഗ്രസ് വഴി രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്ന കെപി വിശ്വനാഥൻ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. ആറ് തവണ എംഎൽഎ ആയി. കുന്നം കുളം കൊടകര നിയമസഭാ മണ്ഡലങ്ങളിൽ നിന്നാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. കുന്നംകുളം കല്ലായിൽ പാങ്ങൻ്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22നാണ് അദ്ദേഹം ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദം നേടി. ഒരു അഭിഭാഷകൻ കൂടിയായിരുന്നു കെ.പി. വിശ്വനാഥൻ.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News