K. S. Sethumadhavan | മികച്ച ചിത്രങ്ങൾക്ക് വിട, സംവിധായകൻ കെ.എസ് സേതുമാധവൻ അന്തരിച്ചു

1961-ൽ പുറത്തിറങ്ങിയ "ജ്ഞാനസുന്ദരി" ആയിരുന്നു അദ്ദേഹത്തിൻറെ ആദ്യ സിനിമ

Written by - Zee Malayalam News Desk | Last Updated : Dec 24, 2021, 07:41 AM IST
  • മലയാളത്തിനു പുറമെ ഹിന്ദി, തെലുഗു, തമിഴ്, കന്നഡ എന്നീ ഭാഷകളിലും ചിത്രങ്ങൾ
  • "ജ്ഞാനസുന്ദരി" ആയിരുന്നു അദ്ദേഹത്തിൻറെ ആദ്യ സിനിമ
  • ഏറ്റവുമധികം മലയാള കൃതികൾ സിനിമയാക്കി
K. S. Sethumadhavan | മികച്ച ചിത്രങ്ങൾക്ക് വിട, സംവിധായകൻ കെ.എസ് സേതുമാധവൻ അന്തരിച്ചു

ചെന്നൈ: ഒരു പിടി മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ച  സംവിധായകൻ കെ.എസ്  സേതുമാധവൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ചെന്നൈ കോടമ്പാക്കത്തെ വീട്ടിലായിരുന്നു അന്ത്യം.

മലയാളത്തിലെ സാഹിത്യകൃതികൾ ഏറ്റവുമധികം സിനിമയാക്കിയ സംവിധായകരിൽ ഒരാൾ കൂടിയാണ് കെ.എസ് സേതുമാധവൻ.1961-ൽ പുറത്തിറങ്ങിയ "ജ്ഞാനസുന്ദരി" ആയിരുന്നു അദ്ദേഹത്തിൻറെ ആദ്യ സിനിമ. മുട്ടത്തു വർക്കിയുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ള സിനിമയായിരുന്നു ഇത്.

ജ്ഞാനസുന്ദരിയിൽ തുടങ്ങി കണ്ണും കരളും,നിത്യകന്യക,കരകാണാക്കടൽ, ഓടയിൽ നിന്ന്,ദാഹം,സ്ഥാനാർത്തി സാറാമ്മ,വാഴ്വേ മായം,അരനാഴിക നേരം,അനുഭവങ്ങൾ പാളിച്ചകൾ,അച്ഛനും ബാപ്പയും,ചട്ടക്കാരി,യക്ഷി, ഓപ്പോൾ,മറുപക്കം,ചട്ടക്കാരി,പണിതീരാത്ത വീട്,അഴകുള്ള സെലീന തുടങ്ങി അറുപതോളം സിനിമകളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്.

മലയാളത്തിനു പുറമെ ഹിന്ദി, തെലുഗു, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009-ലെ ജെ സി ഡാനിയേൽ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.

പാലക്കാട് സുബ്രഹ്മണ്യം ലക്ഷ്മി ദമ്പതികളുടെ മകനായി 1931ൽ സേതുമാധവൻ ജനിച്ചു. മൂന്നു സഹോദരിമാരും ഒരു സഹോദരനുമുണ്ടു്. തമിഴ്‌നാട്ടിലെ വടക്കേ ആർക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം. പാലക്കാടു് വികോടോറിയ കോളേജിൽ നിന്നും സസ്യശാസ്ത്രത്തിൽ ബിരുദം നേടി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News