Wild Elephant Attack: കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് ജീവനക്കാരന് പരിക്ക്; തേക്കടിയിൽ പ്രഭാതസവാരിക്ക് നിരോധനം

പ്രഭാതസവാരിക്കിടെയാണ് റോബി കാട്ടാനയുടെ മുൻപിൽ പെടുന്നത്. ഭയന്നോടുന്നതിനിടെ ട്രെഞ്ചിൽ വീണ റോബിയ്ക്ക് ആനയുടെ ചവിട്ടേൽക്കുകയായിരുന്നു.  

Written by - Zee Malayalam News Desk | Last Updated : May 30, 2023, 01:00 PM IST
  • തേക്കടി ഡിവിഷന്‍ ഓഫിസിലെ സീനിയർ ക്ലർക്കായ റോബി വർ​ഗീസിനാണ് ​ഗുരുതരമായി പരിക്കേറ്റത്.
  • കട്ടപ്പന നരിയംപാറ സ്വദേശിയാണ് റോബി.
  • തേക്കടി ബോട്ട് ലാൻഡിങ് പരിസരത്തുവച്ചാണ് റോബിക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്.
Wild Elephant Attack: കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് ജീവനക്കാരന് പരിക്ക്; തേക്കടിയിൽ പ്രഭാതസവാരിക്ക് നിരോധനം

തേക്കടി: തേക്കടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാരന് പരിക്ക്. തേക്കടി ഡിവിഷന്‍ ഓഫിസിലെ സീനിയർ ക്ലർക്കായ റോബി വർ​ഗീസിനാണ് ​ഗുരുതരമായി പരിക്കേറ്റത്. കട്ടപ്പന നരിയംപാറ സ്വദേശിയാണ് റോബി. തേക്കടി ബോട്ട് ലാൻഡിങ് പരിസരത്തുവച്ചാണ് റോബിക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. 

പ്രഭാതസവാരിക്കിറങ്ങിയ റോബി കാട്ടനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. ആനയെ കണ്ട് ഭയന്നോടിയ റോബി സമീപത്തുള്ള ട്രെഞ്ചിൽ വീണു. കാട്ടാന ഈ ട്രെഞ്ചിലൂടെ തന്നെ നടന്നുപോകുന്നതിനിടെയാണ് റോബിക്ക് ചവിട്ടേറ്റത്. റോബിയെ നിലവിൽ കട്ടപ്പന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ​ഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റും. സംഭവത്തെ തുടർന്ന് തേക്കടിയിൽ പ്രഭാതസവാരിയും സൈക്കിൾ സവാരിയും നിരോധിച്ചിട്ടുണ്ട്.

Also Read: അരിക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു

അതേസമയം തമിഴ്നാട് കമ്പത്ത് ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പന്റെ ആക്രമണത്തൽ പരിക്കേറ്റയാൾ മരിച്ചു. ചികിത്സയിലിരിക്കെയാണ് കമ്പം സ്വദേശി പാൽരാജ് (57) മരിച്ചത്. കമ്പത്തെ തെരുവിൽ അരിക്കൊമ്പൻ പരാക്രമം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലടക്കം പ്രചരിച്ചിരുന്നു. ഈ സമയം ബൈക്കില്‍ വരികയായിരുന്ന പാല്‍രാജിനെ ആന ആക്രമിക്കുകയായിരുന്നു. ഇയാൾക്ക് തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതാണ് മരണകാരണം. 

തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയാണ് പാൽരാജ് മരിച്ചത്. തലയ്ക്ക് പുറമെ ആന്തരികാവയവങ്ങൾക്കും പരിക്കേറ്റിരുന്നു. എല്ലുകൾ ഒടിയുകയും ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ചെയ്തിരുന്നതായി ഡോക്ടർ അറിയിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News