വയനാട് തരുവണ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കരടിക്കായുള്ള തിരച്ചിൽ നാളെ തുടരും. ഇരുട്ട് വീണുതോടെ ഇന്നത്തെ തിരച്ചിൽ വനം വകുപ്പ് അവസാനിപ്പിച്ചു. കരടിയെ മയക്കുടി വച്ച് പിടികൂടാനാണ് വനംവകുപ്പിൻറെ ശ്രമം.ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് തരുവണ കരിങ്ങാരിയിലെ നെൽവയലിൽ നാട്ടുകാർ കരടിയെ കണ്ടത്.
ഉടനെ വിവരമറിഞ്ഞെത്തിയ വനപാലകർ കരടിയുള്ള സ്ഥലം സ്പോട്ട് ചെയ്തെങ്കിലും സമീപ പ്രദേശത്തെ തോട്ടത്തിലേക്ക് കരടി ഓടി മറഞ്ഞു. വീണ്ടും പടക്കം പൊട്ടിച്ച് വയലിലേക്കെത്തിച്ചെങ്കിലും മയക്കുടി വെക്കാൻ സംഘത്തിന് കഴിഞ്ഞില്ല.
പയ്യമ്പള്ളിയിലാണ് ആദ്യം കരടിയെ നാട്ടുകാർ കണ്ടത്. പിന്നാലെ വള്ളിയൂർക്കാവിലും തോണിച്ചാലും ഇറങ്ങിയ കരടി തരുവണലെത്തുകയായിരുന്നു. വനം വകുപ്പിയോടൊപ്പം അർ ആർ ടി വെറ്ററിനറി സംഘവും കരടിക്കായുള്ള തിരിച്ചിലുണ്ട്. നാല്പതു മണിക്കൂർ പിന്നിടുമ്പോൾ കരടിയെ പിടികൂടാത്തതിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.