Death: അഞ്ച് യുവാക്കൾ ഒഴുക്കിൽപ്പെട്ടു മരിച്ചു; സംഭവം വാൽപ്പാറയിൽ

Five youths drowned to death in Valparai: ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് അഞ്ച് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. 

Written by - Zee Malayalam News Desk | Last Updated : Oct 20, 2023, 08:17 PM IST
  • കോയമ്പത്തൂർ ഉക്കടം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
  • ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തിയത്.
  • മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
Death: അഞ്ച് യുവാക്കൾ ഒഴുക്കിൽപ്പെട്ടു മരിച്ചു; സംഭവം വാൽപ്പാറയിൽ

തൃശൂർ: വാൽപ്പാറയിൽ അഞ്ച് യുവാക്കൾ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു. കോയമ്പത്തൂർ ഉക്കടം സ്വദേശികളായ അജയ്, റാഫേൽ, ശരത്, വിനീത്, ധനുഷ് എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.30ഓടെ ഷോളയാർ എസ്റ്റേറ്റിലെ പുഴയിൽ കുളിക്കാനിറങ്ങിയ ഇവർ അപകടത്തിൽപ്പെടുകയായിരുന്നു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

കാട്ടാക്കടയിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക് 

തിരുവനന്തപുരം: കാട്ടാക്കട കട്ടയ്ക്കോട് മദയിരക്കുഴിയിൽ വീണ്ടും അപകടം. കട്ടയ്ക്കോട് ഭാഗത്ത് നിന്നും ചെറുകോട് വഴി കാച്ചാണിയിലേക്ക് പോകാൻ വന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. 2 സ്ത്രീകളും, 2 പുരുഷന്മാരുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ 2 പേർക്ക് പരിക്കുള്ളതായി പ്രദേശവാസികൾ പറഞ്ഞു. 

ALSO READ: ഭാര്യയുമായി പിണക്കത്തിലായിരുന്ന യുവാവ് സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ചു

സംഭവമറിഞ്ഞ് ഓടിക്കൂടിയ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. സ്ഥല പരിചയക്കുറവാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. റോഡിൽ സിഗ്നലുകൾ ഇല്ലാത്തത് കാരണം റ പോലെയുള്ള വളവാണെന്ന് കാണുന്നത് അടുത്തെത്തുമ്പോഴാണ്. നിരവധി അപകടങ്ങളാണ് ഈ വളവിൽ സംഭവിക്കുന്നത്.

തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൻ്റെ കാണിക്കപ്പെട്ടിയിൽ ഇടിച്ച് നിന്നതിനാൽ വൻ അപകടം ഒഴിവായി. മാസങ്ങൾക്കു മുമ്പ് കാറും, ബൈക്കും തോട്ടിൽ വീണ് ഇവിടെ അപകടം സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായാണ് വിവരം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News