Trivandrum: ഡീസലിനും വില കുറച്ചെന്ന് കരുതി വ്യാജ ഡീസൽ വിൽക്കാനാണ് പരിപാടിയെങ്കിൽ പിടി വീഴും.സംസ്ഥാനത്തെ വ്യാജ ഡീസൽ ഉപയോഗം തടയാൻ കർശന പരിശോധന നടത്താനാണ് സർക്കാർ തീരുമാനം.ഇന്ധനക്കമ്പനി പ്രതിനിധികളുമായി ഗതാഗത വകുപ്പ് മന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം.
എന്താണ് വ്യാജ ഡീസൽ
വ്യവസായ ആവശ്യത്തിനു മാത്രം ഉപയോഗിക്കേണ്ട ഗുണനിലവാരം കുറഞ്ഞതും അപകടസാധ്യതയുള്ളതുമായതാണ് വ്യാജ ഡീസൽ. എന്നാൽ ചില ലോബികൾ ഇത് മറിച്ച് വിറ്റ് വാഹനങ്ങൾക്ക് നൽകുന്നു. സംസ്ഥാനത്തെ ചിലസ്ഥലങ്ങളിൽ വാഹനങ്ങളിൽ വ്യാപകമായി ഇത്തരം ഡീസൽ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇത്തരം ഡീസൽ ഉപയോഗിച്ചാൽ
ഇവ ഉപയോഗിച്ചാലുണ്ടാകാവുന്ന തീപിടുത്ത സാധ്യതയും അന്തരീക്ഷ മലിനീകരണവും വലിയ അളവിലാണ്. ഇന്ധന വിലയിലെ ചെറിയ ലാഭം മുന്നിൽ കണ്ടുള്ള വാഹന ഉടമകളുടെ ഈ പ്രവൃത്തിമൂലം യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുമെന്ന് സാരം. സാധാരണ ഡീസലിനേക്കാൾ അന്തരീഷ മലീനികരണം ഇതിന് ഇരട്ടിയാണ്.
സർക്കാർ നടപടി
വ്യാജ ഇന്ധനം ഉപയോഗിക്കുന്ന സ്വകാര്യ വാഹനങ്ങളെ നിരീക്ഷിച്ച് രജിസ്‌ട്രേഷനും പെർമിറ്റും റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികളെടുക്കാൻ മോട്ടോർ വാഹന വകുപ്പ്ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ ട്രാൻസ്‌പോർട്ട് കമ്മീഷണറോട് മന്ത്രി ആന്റണി രാജു നിർദ്ദേശിച്ചു.
ഡീസലിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള ഇന്ധനക്കമ്പനികളുടെ സംവിധാനം നൽകുന്നതുൾപ്പെടെയുള്ള സഹകരണം കമ്പനി പ്രതിനിധികൾ വാഗ്ദാനം ചെയ്തു. യാത്രക്കാർക്ക് അപകടകരമായ ഇത്തരം പ്രവൃത്തികളിൽ നിന്ന് ഡ്രൈവർമാരും വാഹന ഉടമകളും പിൻമാറണമെന്ന് മന്ത്രി ആന്റണി രാജു അഭ്യർത്ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...