Eye Care: കണ്ണുകൾക്ക് പ്രശ്നമുണ്ടോ? ഈ പാനീയങ്ങൾ ഇന്ന് തന്നെ കുടിക്കാൻ തുടങ്ങിക്കോളൂ

Eye care tips: ലാപ്‌ടോപ്പിന്റെയും കമ്പ്യൂട്ടറിന്റെയും മുന്നിൽ മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരുടെ കണ്ണുകൾക്ക് പ്രശ്നം ഉണ്ടാകാൻ സാധ്യതയുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jun 14, 2023, 07:15 PM IST
  • കറ്റാർ വാഴ ജ്യൂസ് കഴിക്കുന്നത് കണ്ണുകൾക്കും ശരീരത്തിനും ഗുണം ചെയ്യും.
  • നിങ്ങളുടെ കണ്ണുകൾക്ക് ആരോ​ഗ്യക്കുറവ് തോന്നുന്നുണ്ടെങ്കിൽ മൊസാമ്പി ജ്യൂസ് ഫലപ്രദമാണ്.
  • തക്കാളി സലാഡുകളിലോ ജ്യൂസായോ ഉപയോഗിക്കുന്നത് കണ്ണുകളുടെ ആരോ​ഗ്യ സംരക്ഷണത്തിന് നല്ലതാണ്.
Eye Care: കണ്ണുകൾക്ക് പ്രശ്നമുണ്ടോ? ഈ പാനീയങ്ങൾ ഇന്ന് തന്നെ കുടിക്കാൻ തുടങ്ങിക്കോളൂ

ചൂടുള്ള ദിവസങ്ങളിൽ ശരീരത്തെ തണുപ്പിക്കുന്ന ഭക്ഷണ പാനീയങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ചൂടുള്ള ദിവസങ്ങളിൽ പലതരം ശീതളപാനീയങ്ങൾ കുടിക്കാൻ ആളുകൾ ഇഷ്ടപ്പെടുന്നതിന്റെ കാരണം ഇതാണ്. എന്നാൽ പതിവായി കഴിച്ചാൽ കണ്ണിനും ആരോഗ്യത്തിനും ഗുണം ചെയ്യുന്ന ചില പാനീയങ്ങൾ ഉണ്ടെന്ന കാര്യം പലർക്കും അറിയില്ല. 

കണ്ണിന്റെ തിളക്കം വർദ്ധിപ്പിക്കുന്ന ചില പാനീയങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. പ്രത്യേകിച്ച് ലാപ്‌ടോപ്പിന്റെയും കമ്പ്യൂട്ടറിന്റെയും മുന്നിൽ മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവർ ഇവ കഴിക്കാൻ ശ്രദ്ധിക്കണം. ഇവ പതിവാക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. 

ALSO READ: സെക്സും ഒരു നല്ല വർക്കൗട്ട് തന്നെ...അറിയുമോ ഈ ​ഗുണങ്ങൾ

കറ്റാർ വാഴ

കറ്റാർ വാഴ ജ്യൂസ് കഴിക്കുന്നത് കണ്ണുകൾക്കും ശരീരത്തിനും ഗുണം ചെയ്യും. എന്നാൽ, ഇത് ഏറ്റവും ഗുണം ചെയ്യുക കാഴ്ചശക്തി കുറവുള്ളവർക്കാണ്. ഈ ജ്യൂസ് കഴിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കും. 

മൊസമ്പി

നിങ്ങളുടെ കണ്ണുകൾക്ക് ആരോ​ഗ്യക്കുറവ് തോന്നുന്നുണ്ടെങ്കിൽ മൊസാമ്പി ജ്യൂസ് ഫലപ്രദമാണ്. കണ്ണിന്റെ ബലഹീനത മാറ്റുന്ന വിവിധതരം ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് മൊസാമ്പി ജ്യൂസ്. 

തക്കാളി

തക്കാളി സലാഡുകളിലോ ജ്യൂസായോ ഉപയോഗിക്കുന്നത് കണ്ണുകളുടെ ആരോ​ഗ്യ സംരക്ഷണത്തിന് നല്ലതാണ്. തക്കാളി കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും, മാത്രമല്ല ഇത് കാഴ്ചശക്തി മെച്ചപ്പെടുത്താനും സഹായിക്കുന്നു. കാഴ്ചശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ല്യൂട്ടിൻ എന്ന പദാർത്ഥം തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. 

സരസഫലങ്ങൾ 

ചൂടുള്ള ദിവസങ്ങളിൽ വ്യത്യസ്ത തരം സരസഫലങ്ങൾ ലഭ്യമാണ്. ഇതിന്റെ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് ആവശ്യമായ ധാതുക്കളും വിറ്റാമിനുകളും നൽകുന്നു, ഇത് കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു. 

തേങ്ങാവെള്ളം

ശരീരത്തിന്റെ ആരോഗ്യത്തിന് പുറമെ കണ്ണിനും തേങ്ങാവെള്ളം ഗുണകരമാണ്. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിന്റെ ബലഹീനത പരിഹരിക്കാനും തേങ്ങാവെള്ളം കുടിക്കാം. തേങ്ങാവെള്ളം പതിവായി കുടിക്കുന്നത് കണ്ണിന്റെ ബലഹീനതയ്ക്ക് പരിഹാരം കാണാൻ സഹായിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News