തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെങ്കിൽ പിന്നെ എവിടെ കാണും ഇ.പി ജയരാജൻ? ഉത്തരവും പാർട്ടി തന്നെ തരും

വിശ്വസ്തൻറെ പട്ട് പുതച്ച് ഇ.പി ഇറങ്ങുന്നുവെങ്കിൽ അത് സി.പിഎമ്മിൻറെ സംസ്ഥാന കമ്മിറ്റി അംഗത്തിൻറെ അശക്തിയിലേക്കാരിക്കില്ല.

Written by - Zee Malayalam News Desk | Last Updated : Mar 30, 2021, 04:48 PM IST
  • എസ്.എഫ്.ഐയിൽ തുടങ്ങി ഡി.വൈ.എഫ്.ഐയിലും പിന്നീട് കണ്ണൂർ (Kannur) ജില്ലാ സെക്രട്ടറിയുമായിരുന്ന ഇ.പിക്ക് പാർട്ടിയിലുള്ള സ്വാധീനം ചെറുതല്ല.
  • എൽ.ഡി.എഫ് മന്ത്രിസഭയിലെ രണ്ടാമാനാരെന്ന ചോദ്യത്തിന് ഒളിഞ്ഞും തെളിഞ്ഞുമെല്ലാം പാർട്ടിയിലെ പിണറായി പക്ഷം ഇ.പിയെ ചൂണ്ടി.
  • പ്രായവും,രോഗവും ഇ.പി പറഞ്ഞാലും പാർട്ടിയിലെ പ്രബലൻ എവിടെ ഇരിക്കുമെന്ന കാര്യത്തിൽ പിണറായിക്ക് നല്ല നിശ്ചയമുണ്ടായിരിക്കും
  • വിവാദക്കൂമ്പാരങ്ങളിൽ ശ്വാസം മുട്ടിയിട്ടും ഇ.പിയെ ചേർത്തു പിടിക്കാൻ പിണറായി (Pinarayi Vijayan) മറന്നില്ല
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെങ്കിൽ പിന്നെ എവിടെ കാണും ഇ.പി ജയരാജൻ? ഉത്തരവും പാർട്ടി തന്നെ തരും

തിരുവനന്തപുരം: ഇനി തിരഞ്ഞെടുപ്പ് (Kerala Assembly Election 2021) രാഷ്ട്രീയത്തിലേക്കില്ലെന്ന് ഇ.പി ജയരാജൻ അടപടലമൊരു പ്രസ്താവന നടത്തിക്കഴിഞ്ഞു. മുൻകൂട്ടി എടുത്ത തീരുമാനമോ? പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദമോ? രണ്ടായാലും ഇ.പി ചിലതൊക്കെ കരുതിക്കൂട്ടിയിട്ടുണ്ടെന്ന് സാരം.

എസ്.എഫ്.ഐയിൽ തുടങ്ങി ഡി.വൈ.എഫ്.ഐയിലും പിന്നീട് കണ്ണൂർ (Kannur) ജില്ലാ സെക്രട്ടറിയുമായിരുന്ന ഇ.പിക്ക് പാർട്ടിയിലുള്ള സ്വാധീനം ചെറുതല്ല. പാർട്ടിയിലെ  കണ്ണൂർ ലോബിയെന്ന്  എതിർ ചേരിക്കാർ വിളിച്ചിരുന്ന പിണറായി ഗ്രൂപ്പിൻറെ അമരക്കാൻ യഥാർത്ഥതത്തിൽ ഇ.പി തന്നെയായിരുന്നു. അത് കൊണ്ട് തന്നെ എൽ.ഡി.എഫ് മന്ത്രിസഭയിലെ രണ്ടാമാനാരെന്ന ചോദ്യത്തിന് ഒളിഞ്ഞും തെളിഞ്ഞുമെല്ലാം പാർട്ടിയിലെ പിണറായി പക്ഷം  ഇ.പിയെ ചൂണ്ടി. 

Also Read: Kerala Assembly Election 2021: എറണാകുളത്ത് ശക്തമായ ത്രികോണ മത്സരത്തിന് സാധ്യത

ബന്ധു നിയമന വിവാദവും,മുഹമ്മദാലിയും മുതൽ വിവാദക്കൂമ്പാരങ്ങളിൽ ശ്വാസം മുട്ടിയിട്ടും ഇ.പിയെ ചേർത്തു പിടിക്കാൻ പിണറായി (Pinarayi Vijayan) മറന്നില്ലെന്ന് മാത്രമല്ല. എവിടെ നിന്ന് ഇറങ്ങിയോ അവിടേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു. അവിടെ നിന്നും  വിശ്വസ്തൻറെ പട്ട് പുതച്ച് ഇ.പി ഇറങ്ങുന്നുവെങ്കിൽ അത് സി.പിഎമ്മിൻറെ സംസ്ഥാന കമ്മിറ്റി അംഗത്തിൻറെ അശക്തിയിലേക്കാരിക്കില്ല.

കൊടിയേരി പോയതോടെ അനാഥമായതും, എ.വിജയരാഘവന് ഇരിപ്പുറക്കാൻ കഴിയാത്തതുമായ പാർട്ടി  സെക്രട്ടറിയുടെ കസേരയിലേക്ക് തന്നെയാണ് ഇ.പി നടന്നടുക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല. അവിടെ പിണറായി വിധേയനായ ഒരാൾ തന്നെ ഇരിക്കണമെന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ തന്നെ ഒരു സംസാരമുണ്ടെന്നത് സത്യം.

Also read: Kerala Assembly Election 2021 : ഇരട്ട വോട്ട് വിവാദം - ഒരാൾ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതിയുടെ കർശന നിർദേശം

പ്രായവും,രോഗവും ഇ.പി പറഞ്ഞാലും പാർട്ടിയിലെ പ്രബലൻ എവിടെ ഇരിക്കുമെന്ന കാര്യത്തിൽ പിണറായിക്ക് നല്ല നിശ്ചയമുണ്ടായിരിക്കും. എ.കെ സെൻററിലെ ആ കസേരയും ഇ.പിയും തമ്മിലുള്ള ദൂരം കുറഞ്ഞു വരികയാണോ?

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News