T Shobheendran Passed Away: പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു

T Shobheendran Passed Away: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം.  പ്രകൃതിയ്ക്ക് വേണ്ടി സ്വജീവിതം മാറ്റിവെച്ച വ്യക്തിത്വമായിരുന്നു പ്രൊഫസർ ശോഭീന്ദ്രന്‍ മാഷിന്റേത്

Written by - Zee Malayalam News Desk | Last Updated : Oct 13, 2023, 07:38 PM IST
  • പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ.ടി.ശോഭീന്ദ്രൻ അന്തരിച്ചു
  • ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം
  • പ്രകൃതിയ്ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച വ്യക്തിത്വമായിരുന്നു പ്രൊഫസർ ശോഭീന്ദ്രന്‍ മാഷിന്റേത്
T Shobheendran Passed Away: പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. 76 വയസായിരുന്നു. പ്രകൃതിയ്ക്ക് വേണ്ടി സ്വജീവിതം മാറ്റിവെച്ച വ്യക്തിത്വമായിരുന്നു പ്രൊഫസർ ശോഭീന്ദ്രന്‍ മാഷിന്റേത്.  അദ്ദേഹത്തിൻറെ സ്വദേശം കോഴിക്കോട് ജില്ലയിലെ കക്കോടിയാണ്. 

Also Read: Kerala Rain Alert: സംസ്ഥാനത്ത് ഇന്നും മഴ കനക്കും; 7 ജില്ലകളിൽ യെല്ലോ അലർട്ട്

അദ്ദേഹം അമ്മ അറിയാൻ, ഷട്ടർ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.  പരിസ്ഥിതിയോട് എന്നും ചേര്‍ന്ന് ജീവിച്ച  ശോഭീന്ദ്രന്‍റെ വസ്ത്രധാരണവും വ്യത്യസ്തമായിരുന്നു. അദ്ദേഹത്തിൻറെ സ്ഥിര വേഷം പച്ച പാന്‍റും പച്ച ഷര്‍ട്ടും പച്ച തൊപ്പിയുമായിരുന്നു. സംസ്ഥാനത്തെ വിവിധ പരിസ്ഥിതി സംരക്ഷണ പരിപാടികളിലെ സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. ഗവണ്മെന്റ് എൽ.പി. സ്കൂൾ കക്കോടി, എ.കെ.കെ.ആർ. ഹൈസ്കൂൾ ചേളന്നൂർ, മലബാർ ക്രിസ്ത്യൻ കോളേജ് കോഴിക്കോട്, സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട് എന്നിവിടങ്ങളില്‍ നിനന്നായിരുന്നു അദ്ദേഹം പഠനം പൂര്‍ത്തിയാക്കിയത്. വിപ്ലവം ദിനപത്രത്തില്‍ സബ് എഡിറ്റർ , ലക്ചറർ ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് ബാംഗ്ലൂർ, ഗവണ്മെന്റ് കോളേജ് മൊളക്കാൽ മുരു, ചിത്രദുർഗ കർ ണാടക, സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട് എന്നിവിടങ്ങളില്‍ അധ്യാപകനായും പ്രവർത്തിച്ചിരുന്നു. 2002 ൽ ഇക്കണോമിക്സ് വിഭാഗം മേധാവിയായാണ് അദ്ദേഹം വിരമിച്ചത്.

Also Read: 7th Pay Commission: കേന്ദ്രസർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത, ഡിഎ സ്ഥിരീകരിച്ചു, ശമ്പളം 27,000 രൂപ കൂടിയേക്കും

കേരള സ്റ്റേറ്റ് ഫോറസ്റ്റ്സ് ആൻഡ് വൈൽഡ്ലൈഫ് ബോർഡ് അംഗം, കേരള കാവുസംരക്ഷണ വിദഗ്ധസമിതി അംഗം, കേരള പ്രകൃതിസംരക്ഷണ ഏകോപനസമിതി കോ-ഓർഡിനേറ്റർ, ഗ്രീൻ കമ്യൂണിറ്റി കോ-ഓർഡിനേറ്റർ എന്നി നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ദിരാപ്രിയദർശിനി ദേശീയ വൃക്ഷമിത്ര അവാർഡ്, കേരളഗവൺമെന്റ് വനമിത്ര അവാർഡ്, മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ കേരള അവാർഡ്. സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ്: ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ കേരള, നാഷണൽ എൻവയൺമെന്റ് അവാർഡ്, ഭാരത് വികാസ് സംഗം, ബീജാപൂർ, സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് ആൻഡ് അപ്രിസിയേ ഷൻ: ഫ്ളാറിഡ എൺവയൺമെന്റലിസ്റ്റ്സ് അസോസിയേഷൻ, ഫ്ളോറിഡ, യു.എ സ്.എ., സെലിബ്രിറ്റി ടീച്ചർ അവാർഡ് റെക്കമെന്റഡ് ബൈ കാലിക്കറ്റ് യൂണിവേഴ്സിറ്റി തുടങ്ങിയ പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News