Kerala Assembly Election 2021 : മുരളി തുമ്മാരുകുടിക്ക് നേരിട്ടറിയുമ്പോൾ ബഹുമാനം തോന്നുന്നയാൾ, കെ ആർ മീരയ്ക്ക് തെറി വിളിക്കുന്നയാൾ, ശരിക്കും ആരാണ് വി.ടി ബലറാം?

കോൺഗ്രസ് നേതാക്കളിൽ സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന ചുരുക്കം പേരിൽ ഒരാളാണ് വി ടി ബലറാം. പലപ്പോഴും പല വിവാദങ്ങൾക്കും ബലറാമിന്റെ സോഷ്യൽ മീഡിയ ആക്ടിവിറ്റി വഴി വെച്ചിട്ടുമുണ്ട്. അതിന് ഉദഹരണമായിരുന്നു എകെജിക്കെതിരെയുള്ള ആരോപണം.

Written by - Zee Malayalam News Desk | Last Updated : Mar 28, 2021, 07:52 PM IST
  • കോൺഗ്രസ് നേതാക്കളിൽ സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന ചുരുക്കം പേരിൽ ഒരാളാണ് വി ടി ബലറാം.
  • പലപ്പോഴും പല വിവാദങ്ങൾക്കും ബലറാമിന്റെ സോഷ്യൽ മീഡിയ ആക്ടിവിറ്റി വഴി വെച്ചിട്ടുമുണ്ട്. അതിന് ഉദഹരണമായിരുന്നു എകെജിക്കെതിരെയുള്ള ആരോപണം.
  • ബലറാമിനെ അടുത്തറിയുമ്പോൾ കൂടുതൽ ബഹുമാനം തോന്നും എന്നാണ് തുമ്മാരക്കുടി
  • തന്നെ തെറി വിളിച്ച് തൃത്താല എംഎൽഎയെ ഓർത്തെടുത്താണ് മീര തന്റെ ഫേസ്ബുക്ക് പോസ്റ്റ് കുറിക്കുന്നത്
Kerala Assembly Election 2021 : മുരളി തുമ്മാരുകുടിക്ക് നേരിട്ടറിയുമ്പോൾ ബഹുമാനം തോന്നുന്നയാൾ, കെ ആർ മീരയ്ക്ക് തെറി വിളിക്കുന്നയാൾ, ശരിക്കും ആരാണ് വി.ടി ബലറാം?

Palakkad : എഴുത്തുകാരി KR Meera യും Thrithala  MLA യും കോൺ​ഗ്രസിന്റെ സ്ഥാനാർഥിയുമായി VT Balaram മും തമ്മിലുള്ള സോഷ്യൽ മീഡിയ യുദ്ധം എല്ലാവർക്കും സുപരിചിതമാണ്. കോൺഗ്രസ് നേതാക്കളിൽ സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന ചുരുക്കം പേരിൽ ഒരാളാണ് വി ടി ബലറാം. പലപ്പോഴും പല വിവാദങ്ങൾക്കും ബലറാമിന്റെ സോഷ്യൽ മീഡിയ ആക്ടിവിറ്റി വഴി വെച്ചിട്ടുമുണ്ട്. അതിന് ഉദഹരണമായിരുന്നു എകെജിക്കെതിരെയുള്ള ആരോപണം.

ഇതൊന്നുമല്ല ശരിക്കും പറഞ്ഞ് വരുന്നത്. എന്നാൽ വിഷയം ബലറാം തന്നെയാണ്, പക്ഷെ ബലറാം നേരിട്ട് കളത്തിൽ ഇല്ലതാനും. ഒരു വ്യക്തിയെ കുറിച്ച് രണ്ടുപേർക്കുണ്ടാവുന്ന കാഴ്ചപാടാണ് വിഷയം.

ALSO READ : Kerala Assembly Election 2021:സ്ലോ മോഷനിൽ ജീപ്പിൽ നിന്നിറങ്ങി എം.ബി രാജേഷിൻറെ പ്രചാരണ വീഡിയോ, വൈറൽ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായ യുഎൻ ദുരന്ത ലഘൂകരണ വിഭാ​ഗം തലവൻ മുരളീ തുമ്മാരുകുടി തനിക്ക് പരിചയമുള്ള സ്ഥാനാർഥികൾക്ക് ആശംസ അറിയിച്ച ഫേസ്ബുക്ക് പോസ്റ്റുകൾ ഇടാറുണ്ട്. എൽഡിഎഫ് സ്ഥാനാർഥികളായ ശ്രേയംസ് കുമാർ, എം സ്വരാജ് അങ്ങനെ തനിക്ക് പരിചയമുള്ളവരെ കുറിച്ച് തുമ്മാരുകുടി പോസ്റ്റുകൾ തയ്യറാക്കി ഫേസ്ബുക്കിൽ ഇടുന്നു. അതിൽ തൃത്താല എംഎൽഎയും യുഡിഎഫ് സ്ഥാനാർഥിയുമായ വി ടി ബലറാമിനെ കുറിച്ച് അദ്ദേഹം പോസ്റ്റിട്ടിട്ടുണ്ട്.

ബലറാമിനെ അടുത്തറിയുമ്പോൾ കൂടുതൽ ബഹുമാനം തോന്നും എന്നാണ് തുമ്മാരക്കുടി തന്റെ പോസ്റ്റിന്റെ സം​ഗൃഹത്തിലൂടെ അറിയിക്കാൻ ശ്രമിക്കുന്നത്. ബി എസ് സി, ബിടെക്ക്, എൽഎൽബി, എംബിഎ തുടങ്ങിയ ബിരുദങ്ങളുടെ ഉടമ എന്നീ വിശേഷണങ്ങൾ നൽകി തന്നെയാണ് തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഒപ്പം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിജയാശംസകളും മുരളി തുമ്മാരുകുടി വി ടി ബലറാമിന് നേരുന്നും കൂടുയുണ്ട്.

ഇതിന് പിന്നാലെയാണ് മറ്റൊരു ഫേസ്ബുക്ക് വാളിൽ ഇതെ വി ടി ബലറാമിനെ കുറിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റ് വരുന്നത്. പേരെടുത്ത് പറയുന്നിലെങ്കിലും ആ വാക്കുകൾ ഒരിക്കലും ഒളിയമ്പുകൾ അല്ലയിരുന്നു. തൃത്താലയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന എംബി രാജേഷിന്റെ കുറിച്ചുള്ള പോസ്റ്റിലാണ് അവിടുത്തെ എംഎൽഎ.െ പറ്റി കെ ആർ മീര തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നത്. 

ALSO READ : Kerala Assembly Election 2021: തൃത്താലയിലെ ശക്തൻമാരുടെ പോരാട്ടവും,സി.പി.എമ്മിന്റെ അഭിമാനപ്രശ്നങ്ങളും

തന്നെ തെറി വിളിച്ച് തൃത്താല എംഎൽഎയെ ഓർത്തെടുത്താണ് മീര തന്റെ ഫേസ്ബുക്ക് പോസ്റ്റ് കുറിക്കുന്നതെന്ന് നിസംശയം പറയാം. മീര പോസ്റ്റ് കുറിക്കുമ്പോൾ ബലറാമിനെ ഓർക്കണമെങ്കിൽ മീരയ്ക്കൊപ്പം ബലറാമും വായനക്കാരും 2019ലേക്ക് പോകണം. ഒരു സോഷ്യൽ മീഡിയ യുദ്ധമാണ്. 

പെരിയ ഇരട്ട കൊലപാതകവും അതുമായ ബന്ധപ്പെട്ട് സിപിഎമ്മിമന്റെ കൊലപാതക രാഷ്ട്രീയത്തിന് നേരെ  മൗനം പാലിക്കുന സാംസ്കാരിക  നേതാക്കന്മാരും യൂത്ത് കോൺ​ഗ്രസിന്റെ വാഴപ്പിണ്ടി സമരവും അങ്ങനെ തുടങ്ങി കെ ആർ മീരയും വി ടി ബലറാമും കോൺ​ഗ്രസ് സൈബർ പോരാളികളും തമ്മിലുള്ള ഒരു ചെറിയ യുദ്ധം.

ALSO READ : ജനപ്രീതി, ജനങ്ങളിലുള്ള സ്വാധീനം... രാജ്യത്തെ മികച്ച 50 MLA മാരില്‍ ഒരാളായി വിടി ബല്‍റാം

ഇന്നാൽ ഇവിടെ ചർച്ച ചെയ്യുന്നത് രണ്ട് ഫേസ്ബുക്ക് പോസ്റ്റിന്റെ അന്തരം​ഗമാണ്. അതായത് മീര തന്റെ പോസ്റ്റിൽ പറയുന്നത് പോലെ രണ്ട് തരം ജനാധിപത്യ ബോധ്യങ്ങൾ. തുമ്മാരുകുടി ബലറാമിന്റെ എതിർ സ്ഥാനാർഥിയെ ഒരിക്കലും ഇകഴ്ത്തി പറയാതെയും പേര് പോലും പറയാതെയും തന്റെ സുഹൃത്തിന് വിജയാശംസകൾ നേർന്നു.

അതേസമയം തന്റെ സുഹൃത്ത് ചെയ്ത് നല്ലതിന് എല്ലാവരെയും അറിയിക്കാൻ എതിർ സ്ഥാനാർഥിയായ മറ്റൊരാളെ താഴ്ത്തി കെട്ടുന്ന വാക്കുകളായിരുന്നു കെ ആർ മീരയുടെ പോസ്റ്റിൽ കാണാൻ സാധിക്കുന്നത്. ശരിയാണ് മീര പറയുന്നത് രണ്ട് തരം ജനാധിപത്യ ബോധ്യങ്ങൾ. അപ്പോഴും വീണ്ടും ആ ചോദ്യം അവിടെ തന്നെ നിൽക്കുകയാണ് ശരിക്കാം ആരാണ് വി ടി ബലറാം?

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News